Categories
latest news

ഫൈസര്‍ വാസ്‌കിന്‍ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരില്‍ ഹൃദയാഘാത സാധ്യതയോ…? ഇസ്രായേല്‍ സര്‍ക്കാരിന്റെ പഠനം

ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പഠനത്തില്‍ പറയുന്നത്, ഫൈസരിന്റെ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത 16-30 പ്രായപരിധിയില്‍ വരുന്നവരില്‍ ചെറിയ ശതമാനം ഹൃദ് രോഗ സാധ്യത ഉണ്ടായി എന്നാണ്. ഈ പ്രായക്കാരില്‍ ചെറിയ ശതമാനത്തില്‍ കണ്ടെത്തിയ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും രണ്ടാം ഡോസ് ഫൈസര്‍ വാക്‌സനും തമ്മില്‍ ബന്ധത്തിന് സാധ്യത ഉണ്ട് എന്നാണ് ആരോഗമന്ത്രാലയത്തിന്റെ പ്രസ്താവന. 16 മുതല്‍ 19 വരെയുള്ള പ്രായക്കാരിലാണ് മറ്റ് പ്രായക്കാരെ അപേക്ഷിച്ച് ഈ സാധ്യത കൂടുതല്‍ കണ്ടെതെന്നും പ്രസ്താവന തുടരുന്നു. 12-15 പ്രായക്കാരില്‍ വ്യാപക വാക്‌സിനേഷന്‍ തുടങ്ങാന്‍ ഇസ്രായേല്‍ ഒരുക്കം നടക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ ഇസ്രായേലിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടുവെന്നും വാക്‌സിന്‍ സംബന്ധിച്ച് ഇത്തരം ബന്ധം എവിടെയും സ്ഥാപിക്കപ്പെട്ടട്ടില്ലെന്നും ഫൈസര്‍ കമ്പനിയുടെ പ്രസ്താവനയും പുറത്തുവന്നു. കണ്ടെത്തിയ കേസുകള്‍ നേരിയ നിരക്കിലുള്ളതാണ്. വ്യാപകമായി വാക്‌സിന്‍ നല്‍കുമ്പോള്‍ നേരിയ എണ്ണത്തില്‍ ചില പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും ഫൈസര്‍ പറയുന്നു.

thepoliticaleditor

2020 ഡിസംബറിനും 2021 മെയ് മാസത്തിനുമിടയ്ക്ക് വാക്‌സിന്‍ സ്വീകരിച്ച അഞ്ച മില്യണ്‍ പേരില്‍ 275 കൗമാരക്കാരിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. 95 ശതമാനം പ്രശ്‌നങ്ങളും ലഘുവായിരുന്നു.

Spread the love
English Summary: israel observes mild heart inflamations who took pfizer vaccine second doze

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick