Categories
latest news

ചൈനയെ നേരിടാന്‍ തന്നെ അമേരിക്ക: പുതിയ തന്ത്രം ജി-7 ഉച്ചകോടിയില്‍ പാസ്സാക്കി

ലോകത്തെ ദരിദ്ര, ഇടത്തരം രാജ്യങ്ങള്‍ക്ക് അടിസ്ഥാനവികസനത്തിന് പണം നിര്‍ലോപം നല്‍കി അവരെ തങ്ങളുടെ സൈനിക,സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിധേയരാക്കുന്ന ചൈനയുടെ തന്ത്രം അതേ നാണയത്തില്‍ തിരിച്ചു പ്രയോഗിക്കാന്‍ ബ്രിട്ടണില്‍ നടക്കുന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ തീരുമാനം. അമേരിക്കയാണ് ഈ തീരുമാനത്തിനു പിറകിലെ ബുദ്ധികേന്ദ്രം.
അമേരിക്കയ്‌ക്കെതിരെ ചൈന നടപ്പാക്കുന്ന തന്ത്രങ്ങള്‍ക്ക് ബദലാണ് ഇത്. മികച്ച ലോക പുനര്‍നിര്‍മ്മിതി എന്ന ആശയത്തിനായി ധനസഹായം ചെയ്യുന്നു എന്നാണ് തീരുമാനം. താഴ്ന്നതും ഇടത്തരവുമായ വരുമാനം മാത്രം ഉള്ള രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് ധനസഹായം ലഭ്യമാക്കുക എന്നതാണ് പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. ഇതേ കാര്യം തന്നെ മൂന്നാംലോക, ദരിദ്രരാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന ബീജിങുമായി തന്ത്രപരമായ മല്‍സരമാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് പ്രസിഡണ്ട് ജോ ബൈഡന്‍ പ്രതികരിച്ചതായി വൈറ്റ് ഹൗസ് വക്താവ് വെളിപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മൂന്നു ദിവസത്തെ ജി-7 ഉച്ചകോടി തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ കാര്‍ബിസ് ബേ-യിലാണ് നടക്കുന്നത്.

Spread the love
English Summary: NEW STRATEGY OF AMERICA IN G7 SUMMIT TO BEAT CHINA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick