Categories
latest news

എറിക്‌സനെ വീഴ്ത്തിയത് കടുത്ത ഹൃദ്രോഗം, ആശുപത്രിയിൽ തുടരും, പ്രഥമ ശുശ്രൂഷ നിര്‍ണായകമായി, പിന്നീട് തുടര്‍ന്ന കളിയില്‍ ഡെന്‍മാര്‍ക്ക് ഒരു ഗോളിന് വഴങ്ങി(0-1)

ലോകത്താകമാനമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായി ഡെന്‍മാര്‍ക്ക് ഫുട്ബാള്‍ അസോസിയേഷന്റെ അധികൃതര്‍ അറിയിച്ചു. എറിക്‌സണ്‍ ഉണര്‍ന്നതായും ആരോഗ്യനില സ്‌റ്റേബിള്‍ ആയതായും അവര്‍ ഔദ്യോഗികമായി പ്രതികരിച്ചു.

യൂറോ കപ്പില്‍ ഫിന്‍ലാന്‍ഡുമായുള്ള മല്‍സരത്തിനിടെ ആദ്യപകുതി അവസാനിക്കുന്നതിന് അല്‍പം മുമ്പ് കളിക്കളത്തില്‍ കുഴഞ്ഞു വീണ എറിക്‌സണ് കടുത്ത ഹൃദ്രോഗബാധയാണ് ഉണ്ടായതെന്നാണ് നിഗമനം. കളിക്കളത്തില്‍ വെച്ചു തന്നെ അദ്ദേഹത്തിന് അടിയന്തിര പ്രഥമ ശുശ്രൂഷയായ സി.പി.ആര്‍. നല്‍കിയിരുന്നു. സഹകളിക്കാരെല്ലാം ചേര്‍ന്ന് വലയം തീര്‍ത്ത് സ്വകാര്യത നല്‍കിയായിരുന്നു ആദ്യത്തെ ജീവന്‍ രക്ഷാശ്രമം ഗ്രൗണ്ടില്‍ തന്നെ നടത്തിയത്. ഇത് വളരെ നിര്‍ണായകമായി.

thepoliticaleditor
കളിക്കളത്തില്‍ വെച്ച് എറിക്‌സണ് അടിയന്തിര പ്രഥമ ശുശ്രൂഷ നല്‍കുന്നു. ഇതിനായി കളിക്കാര്‍ വലയം തീര്‍ത്ത് സ്വകാര്യത നല്‍കിയിരിക്കുന്നതിന്റെ ദൃശ്യം

അപകടനില തരണം ചെയ്‌തെങ്കിലും കൂടുതല്‍ വിദഗ്ധ പരിശോധയ്ക്ക് എറിക്‌സനെ വിധേയനാക്കുമെന്നും അതിനായി ആശുപത്രിയില്‍ തന്നെ കഴിയുമെന്നും ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ അധികൃതര്‍ പറഞ്ഞു.
എറിക്‌സന്റെ ജീവന് കുഴപ്പമില്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് ആ സമയം നിര്‍ത്തിവെച്ചിരിക്കയായിരുന്ന ഫിന്‍ലന്‍ഡ്-ഡെന്‍മാര്‍ക്ക് മല്‍സരം ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ പുനരാംഭിച്ചു. ഇരുഭാഗത്തുമുള്ള കളിക്കാര്‍ ഈ ആവശ്യമുന്നയിച്ചു. എറിക്‌സണ്‍ തന്നെ ആശുപത്രിയില്‍ നിന്നും കളി തുടരാന്‍ ആവശ്യപ്പെട്ടു എന്നും വാര്‍ത്തയുണ്ട്. തുടര്‍ന്നാണ് മല്‍സരം വീണ്ടും ആരംഭിച്ചത്. ഗാലറി നിറഞ്ഞ കയ്യടിയോടെയാണ് ടീമുകളെ വീണ്ടും കളത്തിലേക്ക് സ്വീകരിച്ചത്.

മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഫിന്‍ലന്‍ഡ് തോല്‍പിച്ചു. എറിക്‌സന്റെ മരണം ഉലച്ച ഡെന്‍മാര്‍ക്ക് ടീമിന് കോപ്പന്‍ഹേഗന്‍ സ്‌റ്റേഡിയത്തില്‍ ഇത് പരാജയത്തിന്റെ കയ്പിനെക്കാളും അധികം സ്വന്തം സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷപ്പെട്ടതിലുള്ള ആശ്വാസ നിമിഷമായിരുന്നു.

Spread the love
English Summary: CHRISTIAN ERIKSON SUFFERED A MASSIVE HEART ATTACK , NOW STABLE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick