Categories
latest news

ചൈന ആഗോള ജനാധിപത്യസ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു-ബ്രീട്ടീഷ് വിദേശകാര്യ സമിതി റിപ്പോര്‍ട്ട്

ചൈനയെപ്പോലുള്ള സമഗ്രാധിപത്യ രാജ്യങ്ങള്‍ ലോകാരോഗ്യസംഘടന, ഇന്റര്‍പോള്‍ തുടങ്ങിയ അന്തര്‍ദ്ദേശീയസ്ഥാപനങ്ങളെ തങ്ങളുടെ വഴിക്കു നിയന്ത്രിക്കാനും കീഴടക്കാനും ശ്രമിക്കുന്നുവെന്ന വിമര്‍ശനമുയര്‍ത്തി ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിന്റെ വിദേശകാര്യ സമിതിയുടെ റിപ്പോര്‍ട്ട്. ചൈന മാത്രമല്ല റഷ്യയും ഇതേ രീതിയില്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളെ വരുതിയിലാക്കാനായി അവയിലെ അംഗരാഷ്ട്രങ്ങള്‍ക്ക് വാരിക്കോരി ധനസഹായവും വികസന സഹായവും ചൈന നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സഹായം നല്‍കി അംഗരാഷ്ട്രങ്ങളെ തങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്യാനോ നില്‍ക്കാനോ ചൈന പ്രേരിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന, ലോക വ്യാപാരസംഘടന, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍, അന്താരാഷ്ട കോടതി തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ചൈന ഇത്തരം വരുതിക്കു നിര്‍ത്തല്‍ തന്ത്രം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അംഗരാജ്യങ്ങളെ സഹായം നല്‍കി നിശ്ശബ്ദരാക്കിയാണ് ഇത് സാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരിക്കല്‍ ലോകം മുഴുവന്‍ അംഗീകരിച്ച് നടപ്പാക്കി വരുന്ന ്അടിസ്ഥാനമൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമാണ് ഇതു മൂലം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ചൈനയുമായി പിണങ്ങി ഇത്തരം ലോകാരോഗ്യ സംഘടന തുടങ്ങിയവയില്‍ നിന്നും പിന്‍വാങ്ങിയത് ചൈനയുടെ സമഗ്രാധിപത്യ നീക്കത്തിന് ഫലത്തില്‍ സഹായകരമായി തീരുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

thepoliticaleditor
Spread the love
English Summary: CHINA TRYS TO CONTROL WHO AND INTERPOL SAYS A REPORT OF UK HOUSE OF COMMONS FORIEGN AFFAIRS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick