പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കി, ഷേര്‍ ബഹാദൂര്‍ ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണം

നേപ്പാളിലെ പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കി. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയായും നിയമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷേര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ന്യൂ...

ഗല്‍വാനു ശേഷം ഇന്ത്യ-ചൈന ഭായി ഭായി ആയെന്നാണോ കരുതുന്നത്‌…ഇല്ല, ഇരുവരും മൂര്‍ച്ഛ കൂട്ടുകയാണ്‌, ചില സംഭവങ്ങള്‍ അറിയുക…

ലോകമാകെ ശ്രദ്ധിച്ച ഒരു സംഭവം കഴിഞ്ഞ ആഴ്‌ചയിലുണ്ടായത്‌ ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടി അതിന്റെ 100-ാം ജന്മവാര്‍ഷികം ആഘോഷിച്ചതാണ്‌. പക്ഷേ നമ്മള്‍ അറിയാതിരുന്ന ഒരു കാര്യം, ചൈനക്ക്‌ ആശംസ അയക്കാതിരുന്ന ഏക അയല്‍രാജ്യം ഇന്ത്യ മാത്രമാണെന്നതാണ്‌... അതില്‍ കാര്യങ്ങള്‍ നിന്നില്ല. ചൈനയ്‌ക്ക്‌ ഏറ്റവും ശത്രുതയുള്ള പ്രദേശമാണ്‌ തിബറ്റ്‌. ദലായ്‌ ലാമയെ ചൈന ഇതു...

പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2….ഇറ്റലിക്ക് യൂറോ കപ്പ്

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ളണ്ടിനെ 3-2ന് കീഴടക്കി ഇറ്റലി യൂറോ കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി. ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന യൂറോ കപ്പ് ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോഗോൾ വീതം നേടിയതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ സേവുചെയ്ത ഇറ്റാലിയൻ ഗോളി ഡൊണറുമ്മെയാണ് സൂപ്പർ ഹീറോ ആയത്.കളിയുടെ ...

താലിബാന്‍ കാണ്ടഹാറും കീഴടക്കുന്നു, നയതന്ത്ര ഉദ്യോഗസ്ഥരെ വിമാനമയച്ച്‌ ഡെല്‍ഹിയിലെത്തിച്ച്‌ ഇന്ത്യ

അമേരിക്ക അഫ്‌ാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ താലിബാന്‍ ഏതാണ്ട്‌ രാജ്യം മുഴുവന്‍ കീഴടക്കുന്നതായാണ്‌ അഫ്‌ഗാനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. സുരക്ഷ അപകടത്തിലായതിനെത്തുടര്‍ന്ന്‌ ഇന്ത്യ 50 നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കാണ്ടഹാറില്‍ നിന്നും മാറ്റിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. വ്യോമസേനയുടെ വിമാനത്തില്‍ എല്...

ഇത്‌ ശരിക്കും നിന്റെ ഫൈനല്‍ ആണ്‌–മെസ്സി പറഞ്ഞതായി ഡി മരിയ

ബ്രസീലിനെതിരെ വിജയം നേടിയ കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം യഥാര്‍ഥത്തില്‍ ഡി മരിയയുടെ ഫൈനല്‍ ആണെന്ന്‌ ക്യാപ്‌റ്റന്‍ ലിയോണെല്‍ മെസ്സി ്‌ അഭിനന്ദിച്ചതായി അര്‍ജന്റീനിയന്‍ കളിക്കാരന്‍ ഏഞ്ചല്‍ ഡി മരിയയുടെ വൈകാരികമായ വെളിപ്പെടുത്തല്‍. കളി ജയിപ്പിച്ചതിന്‌ മെസ്സി നന്ദി പറഞ്ഞതായും ഡി മരിയ വെളിപ്പെടുത്തി. ഡി മരിയയിലൂടെ നേടിയ ജയം മെസ്സിക്ക്‌ അത്യധികം ചാരിതാര...

ബംഗ്ലാദേശിലെ ജ്യൂസ്‌ ഫാക്ടറിയില്‍ വന്‍ തീപിടുത്തം:52 പേര്‍ വെന്തുമരിച്ചു, സംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ആറുനിലയുള്ള ജ്യൂസ് ഫാക്ടറിയില്‍ വന്‍തീപിടിത്തത്തില്‍ കുറഞ്ഞത് 52 പേര്‍ വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാരായൺ ഗഞ്ചിലെ ഹാഷെം ഫുഡ് ആന്‍ഡ് ബിവറേജ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്ത...

ലോഹോര്‍ സ്‌ഫോടനത്തിനു പിറകില്‍ ഇന്ത്യന്‍ കരങ്ങളെന്ന് ആരോപിച്ച് പാക് പ്രസിഡണ്ട്, അഫ്ഗാനിസ്ഥാനെ ഇന്ത്യ ഉപയോഗിക്കുന്നു

ആഗോള ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ ലാഹോര്‍വസതിക്കു സമീപം കഴിഞ്ഞ മാസമുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യന്‍ ആസൂത്രണം ആരോപിച്ച് പാകിസ്താന്‍ പ്രസിഡണ്ട് ആരിഫ് ആല്‍വി രംഗത്തു വന്നു. പാക് മാധ്യമങ്ങളിലൂടെയാണ് പ്രസിഡണ്ട് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനത്തിന് ഇന്ത്യ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുകയാണെന്ന ആരോപണവും പ്രസിഡണ്ട് ഉയര്‍ത്തി. അഫ്ഗാനില...

ഒരു ഇന്ത്യന്‍ “നിര്‍മിത” വസ്‌തു ഇപ്പോള്‍ ലോകത്തിലെ നൂറിലേറെ രാജ്യങ്ങളില്‍ ഉണ്ട്‌…!

മെയ്‌ക്ക്‌ ഇന്‍ ഇന്‍ഡ്യ എന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ ഒരു മുദ്രാവാക്യമാണ്‌. എന്നാല്‍ ഇന്ന്‌ നൂറിലേറെ രാജ്യങ്ങളില്‍ പ്രചരിക്കുന്ന ഒരു ഇന്ത്യന്‍ സാധനത്തെ പറ്റി ഓര്‍മിക്കുമ്പോള്‍ കരുതലാണ്‌ എല്ലാവര്‍ക്കും വേണ്ടതെന്ന്‌ നമ്മോട്‌ സൂചിപ്പിക്കുന്നത്‌ മറ്റാരുമല്ല ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ആണ്‌.കൊവിഡിന്റെ ഡെല്‍റ്റ വേരിയന്റ്‌ ലോകത്തിലെ നൂറിലേറെ ...

സഹപ്രവര്‍ത്തകയെ ചുംബിച്ചു, കൊവിഡ് ചട്ടം ലംഘിച്ചതിന് ആരോഗ്യ സെക്രട്ടറിയുടെ പണി പോയി

സ്വന്തം ഓഫീസിലെ സഹജീവനക്കാരിയെ ചുംബിക്കുമ്പോള്‍ ആ ഉന്നതോദ്യോഗസ്ഥന്‍ തല്‍ക്കാലം മറന്നു പോയത് കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളായിരുന്നു. പക്ഷേ ചുംബനചിത്രം മാധ്യമവാര്‍ത്തയായതോടെ പ്രധാനമന്ത്രി നേരിട്ട് ആരോഗ്യസെക്രട്ടറിയായ ആ ' നിയമ ലംഘകന്റെ' രാജിക്കത്ത് ചോദിച്ചു വാങ്ങി. നിയമത്തില്‍ അണവിട മാറ്റമില്ല എന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ സാധിച്ചതിന്റെ ചാരിതാര...

ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊല: വെള്ളക്കാരന്‍ പൊലീസിന് 22 വര്‍ഷം തടവ്‌

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ കാല്‍മുട്ടുക്കൊണ്ട് കഴുത്ത് ഞെരിച്ചുകൊന്ന വെളുത്തവര്‍ഗ്ഗക്കാരനും പൊലീസ് ഓഫീസറുമായ ഡെറെക് ചോവിന് 22 വര്‍ഷവും ആറ്മാസക്കാലവും ജയില്‍ശിക്ഷ വിധിച്ച് യുഎസ് കോടതി ഉത്തരവായി. അമേരിക്കയില്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് വിധിക്കുന്ന ഏറ്റവും സുദീര്‍ഘമായ ശിക്ഷാകാലാവധിയാണിത്. നേരത്തെ ഡെറെക് ചോവിന് മനപൂര്‍വ്വമല്ലാത്ത ക...