വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ ഗവര്‍ണര്‍ സ്വീകരിച്ച നടപടി നിയമാനുസൃതമായില്ലെന്നും രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത് ശരിയായില്ലെന്നും ഹൈക്കോടതി. വൈസ് ചാന്‍സലര്‍മാര്‍ക്ക് തല്‍ക്കാലം തുടരാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ പറഞ്ഞു. ചാന്‍സലറുടെ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ വി.സി.മാര്‍ക്ക് തുടരാം. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.













