ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ താരത്തിന്‌ ഉത്തേജക മരുന്ന്‌ പരിശോധന, മീരാബായി ചാനു നേടിയ വെള്ളി സ്വര്‍ണമായേക്കും

ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ചൈനീസ്‌ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന്‌ പരിശോധനയില്‍ കരുങ്ങിയേക്കുമോ എന്ന്‌ അഭ്യൂഹം. പരിശോധനയില്‍ താരം പരാജയപ്പെട്ടാല്‍ അത്‌ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണ നേട്ടമാകും. ഇന്ത്യയുടെ മീരാബായ്‌ ചാനു നേടിയ വെള്ളി മെഡല്‍ സ്വര്‍ണമായി മാറും. ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചുപോകരുതെന്ന് നിര്‍ദേ...

ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങില്‍ മേരി കോം പ്രി- ക്വാർട്ടറിൽ

51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്‍റെ താരമായ മിഗ്വെലിന ഹെര്‍ണാണ്ടെസിനെതിരെ 4-1 ലീഡ് നേടി ഇന്ത്യയുടെ മേരി കോം പ്രി ക്വാർട്ടറിൽ കടന്നു. കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലെന്‍ഷ്യയെ പ്രീക്വാര്‍ട്ടറില്‍ നേരിടും. റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ബോക്‌സറാണ് വലെന്‍ഷ്യ. 38കാരിയായ മേരികോമിന്‍റെ പരിചയസമ്പന്നതയായിരുന്നു അവര്‍ക്ക് മൂന്നാം റ...

ഒളിമ്പിക്‌സ്‌ അപ്‌ഡേറ്റ്‌സ്‌: പി.വി.സിന്ധുവിന്‌ ആദ്യ ജയം, ഷൂട്ടിങില്‍ നിരാശ, റോവിങ്‌ ടീം സെമിയിലേക്ക്‌

ഒളിമ്പിക്‌സിലെ ഇന്നത്തെ ദിനം പ്രതീക്ഷയും നിരാശയും ഒരു പോലെ സമ്മാനിക്കുന്നു. നിരാശയോടെയായിരുന്നു തുടക്കം. വനിതകളുടെ പത്ത്‌ മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ താരങ്ങള്‍ മനു ഭാകറും, യശസ്വിനി ദേശ്വാളും ഫൈനലിലേക്ക്‌ ക്വാളിഫൈ ചെയ്‌തില്ല.അതേസമയം ഷൂട്ടിങിലെ നിരാശ മാറ്റി പ്രതീക്ഷയുടെ വെളിച്ചവും പിന്നാലെ പരന്നു. റോവിങില്‍ പുരുഷന്‍മാരുടെ ലൈറ്...

താലിബാന്‍ അഫ്‌ഗാന്‍ തലസ്ഥാനത്തേക്കും… ഈദ്‌ പ്രാര്‍ഥനയ്‌ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക്‌ റോക്കറ്റാക്രമണം… സംഭവം രാഷ്ട്രപതി ഭവനു സമീപം

അഫ്‌ഗാനിസ്ഥാനില്‍ അനുദിനം താലിബാന്‍ ആക്രമണങ്ങള്‍ രൂക്ഷമാക്കുകയാണ്‌. തലസ്ഥാനമായ കാബൂളിലേക്കു വരെ താലിബാന്റെ അധിനിവേശ ശ്രമങ്ങള്‍ എത്തിയിരിക്കുന്നു. കാബൂളില്‍ ഈദ്‌ പ്രാര്‍ഥനകള്‍കക്കിടയിലേക്ക്‌ താലിബാന്‍ റോക്കറ്റാക്രമണം നടത്തി. രാഷ്ട്രപതി ഭവന്‌ വളരെ അടുത്തായിട്ടാണ്‌ റോക്കറ്റുകള്‍ പതിച്ചത്‌. പ്രസിഡണ്ട്‌ അഷറഫ്‌ ഘനി ആണ്‌ താലിബാന്റെ ലക്ഷ്യം എന്ന്‌ സൂചന...

പാകിസ്‌താനിലെ അഫ്‌ഗാന്‍ അംബാസിഡറുടെ മകളെ ഇസ്ലാമാബാദില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി

ഇസ്ലാമാബാദിലെ അഫ്‌ഗാന്‍ അംബാസിഡര്‍ നജീബുള്ള അലിഖിലിന്റെ മകള്‍ 26 കാരിയായ സില്‍സിലയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി പീഢനത്തിനിരയാക്കിയതായി അഫ്‌ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം. വെള്ളിയാഴ്‌ചയാണ്‌ സംഭവം നടന്നത്‌. സില്‍സില ജിന്ന മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്കു പോകും വഴിയാണ്‌ തട്ടിക്കൊണ്ടുപോകപ്പെട്ടത്‌. മോചിപ്പിക്കപ്പെട്ട സില്‍സിലയെ ആശുപത്രിയില്...

ടോക്യോ ഒളിമ്പിക് വില്ലേജിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു, ആശങ്ക…

ലോക കായിക മാമാങ്കത്തിന് ജപ്പാൻ ഒരുങ്ങുമ്പോൾ ടോക്യോയിലെ ഒളിമ്പിക് ഗ്രാമത്തിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു. അത്‌ലറ്റിക് ഗ്രാമത്തിലാണ് രോഗബാധ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അടുത്തയാഴ്ചയാണ് മൽസരങ്ങൾ തുടങ്ങേണ്ടത്.അത്‌ലറ്റിക് ഗ്രാമത്തിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിനാണ് രോഗബാധ തെളിഞ്ഞതെന്ന് ഒളിമ്പിക്‌സിന്റെ വക്താവ് പറഞ്ഞു. രോഗി ഏത് രാജ്...

താലിബാന്‍ ഉടനെ കാബൂള്‍ പിടിച്ചേക്കാം…പാകിസ്‌താന്റെ ഗൂഢമായ കളികള്‍ വേറെ…അഫ്‌ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത്‌ എന്തൊക്കെ? അറിയുക

പാക്‌ അതിര്‍ത്തിയില്‍ താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളും മാര്‍ക്കറ്റുകളും തിരിച്ചുപിടിച്ച്‌ സ്വതന്ത്രമാക്കാന്‍ അഫ്‌ഗാനിസ്ഥാന്‍ സേന ഓപ്പറേഷന്‍ ആരംഭിച്ചു. അതിര്‍ത്തിയിലെ സൈനിക പോസ്‌റ്റുകളും മാര്‍ക്കറ്റുകളും ചൊവ്വാഴ്‌ച താലിബാന്‍ പിടിച്ചെടുത്തിരുന്നു. പാകിസ്‌താനാണ്‌ താലിബാനെ സഹായിക്കുന്നതെന്ന്‌ അഫ്‌ഗാന്‍ വൈസ്‌ പ്രസിഡണ്ട്‌ അംറുള്ള സാലിഹ്‌ കഴിഞ്ഞ ദ...

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ട്‌ വന്‍ കലാപവും കൊള്ളയും, സ്ഥിതി അതീവ ഗുരുതരം

ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട്‌ ജേക്കബ്‌ സുമയെ അഴിമതിക്കേസില്‍ കോടതി അലക്ഷ്യനടപടിക്കു വിധേയനായി 15 മാസത്തെ തടവ്‌ വിധിക്കപ്പെടുകയും കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്യപ്പെടുകയും ചെയ്‌തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ കലാപവും കൊള്ളയും ആണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇന്ത്യക്കാര്‍ പ്രമുഖമായും താമസിക്കുകയും ബിസിനസ്സ്‌ ചെയ്യുകയും ചെയ്യുന്ന മേഖല...

പാകിസ്‌താനില്‍ ഭീകരാക്രമണത്തില്‍ ഒരു ക്യാപ്‌ടനും 11 ഭടന്‍മാരും കൊല്ലപ്പെട്ടു

ഖൈബര്‍ പക്തൂണ്‍ക്വ മേഖലയിലായിരുന്നു ആക്രമണം. കരസേന ക്യാപ്‌ടന്‍ അബ്ദുല്‍ ബാസിത്‌ ആണ്‌ കൊല്ലപ്പെട്ടത്‌. മരിച്ച 11 പട്ടാളക്കാര്‍ക്കു പുറമേ, 15 സൈനികര്‍ക്ക്‌ ഗുരുതരമായ പരിക്കുമേറ്റിട്ടുണ്ട്‌. ജനങ്ങളില്‍ ചിലരെ ഭീകരര്‍ ബന്ദിയാക്കി വെച്ചിരിക്കയാണ്‌. ക്യാപ്‌ടന്‍ ബാസിത്‌ പ്രദേശത്ത്‌ സുരക്ഷാദൗത്യവുമായി മുന്നേറുകയായിരുന്നു. പാകിസ്‌താന്‍ ടെലിവിഷന്‍ ജിയോ ടി...

ഞങ്ങള്‍ക്ക് ആധുനികരാവാന്‍ ഉദ്ദേശ്യമില്ല…മലാലയുടെ ആശയങ്ങള്‍ക്കെതിരെ സിനിമയുമായി പാകിസ്താനിലെ സ്വകാര്യവിദ്യാലയ ഉടമകള്‍, കുട്ടികള്‍ മലാലയുടെ ആശയങ്ങള്‍ സ്വാധീനിക്കുന്നതില്‍ ആശങ്ക!

നോബല്‍ സമ്മാനം നേടിയ വിദ്യാഭ്യാസപ്രവര്‍ത്തകയായ മലാല യൂസഫ് സായി ലോകത്തിനു മുന്നില്‍ ഒരു പ്രതീകമായിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഇസ്ലാം മതമൗലികവാദികള്‍ക്കു മുന്നില്‍ പൊരുതി ജയിച്ച സ്ത്രീയുടെ പ്രതീകം. തലയ്ക്ക് ഗുരുതരമായി വെടിയേറ്റ് മരണാസന്നയായി ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാല.. ഇപ്പോള്‍ അവര്‍ക്ക് 24 വയസ്സായി. വിദ...