ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എല്ലാ ദിവസവും കാബൂളില്‍ നിന്നും നേരിട്ട് രണ്ട് വിമാനങ്ങള്‍ക്ക് യു.എസ്.അനുമതി

കാബൂളില്‍ നിന്നും എല്ലാ ദിവസവും രണ്ട് വിമാനങ്ങള്‍ വീതം ഏര്‍പ്പെടുത്താന്‍ അമേരിക്കയും നാറ്റോ സഖ്യവും അനുമതി നല്‍കിയതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം. നിലവില്‍ 300 ഇന്ത്യക്കാരാണ് കാബൂളില്‍ കുടുങ്ങിക്കിടക്കുന്നത്. അഫ്ഗാനിലെ വിദേശ കമ്പനികളില്‍ ഉദ്യോഗസ്ഥരായവരാണ് കൂടുതലും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യു.എസ്.അധികൃതരുമായി നടത്തിയ ചര്‍ച്ച...

താലിബാന്‍ മാധ്യമങ്ങളെ വേട്ടയാടാന്‍ തുടങ്ങി, പലരും ഒളിവില്‍, വനിതകളെ പ്രത്യേകം ഉന്നം വെക്കുന്നു, ഹിജാബ് നിർബന്ധം

അഫ്ഗാനിസ്ഥാനില്‍ ആധിപത്യം നേടിക്കഴിഞ്ഞ താലിബാന്റെ ആദ്യ ഉന്നങ്ങളിലൊന്ന് മാധ്യമപ്രവര്‍ത്തകരാണ്. താലിബാന്റെ നിഷ്ഠൂരതകള്‍ക്കെതിരെ മാധ്യമങ്ങള്‍ ലോകത്തെ ബോധവല്‍ക്കരിക്കുമെന്ന നിഗമനമുള്ള താലിബാന്‍ ഭീകരര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക തിരച്ചിലുകള്‍ ആരംഭിച്ചതിന്റെ സൂചന വന്നു കഴിഞ്ഞു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ തടസ്സപ്പെടുത്തിയിരിക്കയാണ് പല...

കാബൂള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കണ്ടതില്ലെന്ന് താലിബാന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചെന്ന് സൂചന

കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്ന് താലിബാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതായി എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. താലിബാന്റെ പൊളിറ്റിക്കല്‍ ഘടകം അധ്യക്ഷന്‍ അബ്ബാസ് സ്റ്റാനിക്സായുടെ ഓഫിസില്‍ നിന്നാണ് കേ...

അഫ്ഗാനില്‍ ഭരണാധികാരിയില്ലാതെ മൂന്നു ദിവസം കഴിഞ്ഞു, സ്വദേശികള്‍ രാജ്യം വിടുന്നത് താലിബാന്‍ തടയാന്‍ തുടങ്ങി

വിമാനത്താവളം വഴിയും റോഡ് മാര്‍ഗവും അഫ്ഗാനിസ്ഥാനില്‍ നിന്നും ജനം പോകാതിരിക്കാനായി താലിബാന്‍ അവരെ തടയാനാരംഭിച്ചു. വിദേശികളെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. ഇവരുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിലേക്ക് അഫ്ഗാന്‍ പൗരന്‍മാര്‍ കടക്കാതിരിക്കാന്‍ താലിബാന്‍ ഭടന്‍മാര്‍ വിമാനത്താവളത്തിന്...

താലിബാന് ഇത്ര സമ്പത്തും ആയുധങ്ങളും എവിടെ നിന്നാണെന്ന് അറിയുമോ…

താലിബാനെ കുറിച്ച് ചിന്തിക്കുന്ന ആരും സ്വയം ആലോചിച്ച് പോകുന്ന കാര്യമാണ് അവര്‍ക്ക് ഇത്രയധികം വിഭവശേഷി എവിടെ നി്ന്നാണ് എന്നത്. ഒരു രാജ്യത്തെ കീഴടക്കാന്‍ തക്ക വിഭവശേഷി എങ്ങിനെയാണ് താലിബാന് ലഭ്യമാകുന്നത് എന്നതാണ് ചോദ്യം.ലഹരി ബിസിനസ്സാണ് താലിബാന്റെ പ്രധാന സാമ്പത്തിക സ്രോതസ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പിയം എന്ന ലഹരിമരുന്നാണ് ത...

ഇന്ത്യക്ക് താലിബാന്റെ പ്രശംസ

ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് അഫ്‌ഗാൻ തീവ്രവാദി സംഘടനയായ താലിബാന്റെ പ്രശംസ. നിരവധി റോഡുകളും ഡാമുകളും ഇന്ത്യൻ സർക്കാരിന്റെ സഹായത്തോടെയാണ് അഫ്‌ഗാനിൽ നിർമ്മിച്ചത്. ഇന്ത്യ അഫ്‌ഗാൻ ജനതയെ അതിരറ്റ് സഹായിക്കുന്നുണ്ട്. അത് ഞങ്ങൾ എന്നും ഓർക്കും. അടിത്തറ ഇളകിയ അഫ്‌ഗാനിസ്ഥാനെ പുരോഗതിയിലേക്ക് മടക്കി കൊണ്ട് വരുന്നതിൽ ഇന്ത്യയുടെ ഭാ...

കാണ്ടഹാറും, ഹെറാത്തും പിടിച്ചു, അഫ്ഗാനിലെ രണ്ടു വന്‍ പട്ടണങ്ങളില്‍ ഭീകരഭരണം, ഇനി കാബൂള്‍..

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഏറ്റവും വലിയ പട്ടണങ്ങളായ കാണ്ടഹാറും ഹെറാത്തും താലിബാന്‍ കീഴടക്കി. ഗസ്‌നി കീഴടക്കിയതിനു പിന്നാലെയാണ് ഇത്. ഇനി വന്‍ നഗരങ്ങളില്‍ കാബൂള്‍ മാത്രമാണ് താലിബാന് കീഴടക്കാന്‍ ബാക്കിയുള്ളത്. അതു ലക്ഷ്യമിട്ട് ഭീകരര്‍ നീങ്ങിക്കഴിഞ്ഞു.അഫ്ഗാനിലെ ചരിത്രനഗരമാണ് ഹെറാത്ത്. ക്രിസ്തുവിന് മുമ്പ് 500-ാമാണ്ട് വരെ പഴക്കമുള്ള...

കാബൂളിനടുത്തുള്ള ഗസ്നി നഗരവും താലിബാന്‍ കീഴടക്കി

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനടുത്തുള്ള ഗസ്നി നഗരവും താലിബാന്‍ കീഴടക്കി. കാബൂളില്‍നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്നി.കാബൂള്‍ - കാണ്ഡഹാര്‍ ദേശീയപാതയിലുള്ള ഗസ്നി നഗരം താലിബാന്‍ കീഴടക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ്. ഗസ്‌നിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത് അഫ്ഗാന്‍ സേനയ്ക്ക് കനത്ത തിരിച്ചടിയാവും. ഗവര്‍ണറുട...

കാണ്ടഹാറിലെ സെന്‍ട്രല്‍ ജയില്‍ പിടിച്ചെടുത്ത് ആയിരക്കണക്കിന് കുറ്റവാളികളെ താലിബാന്‍ ഭീകരര്‍ തുറന്നു വിട്ടു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഏതാനും ആഴ്ചകള്‍ക്കകം താലിബാന്‍ പിടിച്ചെടുത്തേക്കാമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിറകെ താലിബാന്‍ ശക്തികേന്ദ്രമായ കാണ്ടഹാറിലെ സെന്‍ട്രല്‍ ജയില്‍ പിടിച്ചെടുത്ത് ആയിരക്കണക്കിന് കുറ്റവാളികളെ താലിബാന്‍ ഭീകരര്‍ തുറന്നു വിട്ടതായി റിപ്പോര്‍ട്ട്. കുറ്റവാളികളില്‍ ഭൂരിഭാഗവും താലിബാന്‍ ഭീകരര്‍ തന്നെ...

ടോക്കിയോ ഒളിമ്പിക്‌സ്: ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്; ഇന്ത്യക്ക് 48-ാം സ്ഥാനം

ടോക്കിയോ ഒളിമ്പിക്‌സിലെ മെഡല്‍ പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്. മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അമേരിക്കയ്‌ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്‌ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളും. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. ഇന്ത്യ 48-ാം സ്ഥാന...