Categories
latest news

അഫ്ഗാനില്‍ ഭരണാധികാരിയില്ലാതെ മൂന്നു ദിവസം കഴിഞ്ഞു, സ്വദേശികള്‍ രാജ്യം വിടുന്നത് താലിബാന്‍ തടയാന്‍ തുടങ്ങി

വിമാനത്താവളം വഴിയും റോഡ് മാര്‍ഗവും അഫ്ഗാനിസ്ഥാനില്‍ നിന്നും ജനം പോകാതിരിക്കാനായി താലിബാന്‍ അവരെ തടയാനാരംഭിച്ചു. വിദേശികളെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. ഇവരുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. കാബൂള്‍ വിമാനത്താവളത്തിലേക്ക് അഫ്ഗാന്‍ പൗരന്‍മാര്‍ കടക്കാതിരിക്കാന്‍ താലിബാന്‍ ഭടന്‍മാര്‍ വിമാനത്താവളത്തിന് പുറത്ത് വലയം ചെയ്തിരിക്കയാണ്. തദ്ദേശീയരെ ആരെയും ഗേറ്റ് കടത്തി വിടുന്നില്ല. വിമാനത്താവളത്തിനുള്‍ഭാഗം അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലാണ.് ആയിരക്കണക്കിന് പേരാണ് കാബൂള്‍ എയര്‍പോര്‍ട്ടിന് പുറത്ത് തമ്പടിച്ചു നില്‍ക്കുന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

എയര്‍പോര്‍ട്ടിനു ചുറ്റുമുള്ള റോഡുകളില്‍ റോന്തുചുറ്റുകയും മുന്നറിയിപ്പായി വെടിയുതിര്‍ക്കുകയും ചെയ്യുന്നുണ്ട്.
വിമാനത്താവളത്തിനു പുറത്ത് തടിച്ചുകൂടിയ അഫ്ഗാന്‍കാര്‍ രാജ്യത്തു നിന്നും രക്ഷപ്പെടാന്‍ എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായ അവസ്ഥയിലാണ്. അമ്മമാരില്‍ ചിലര്‍ പിഞ്ചു കുഞ്ഞുങ്ങളെ കമ്പിവേലിക്കപ്പുറത്തേക്ക് അമേരിക്കന്‍ സൈനികരുടെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഈ സ്ത്രീകളെ വിമാനത്താവളത്തിനകത്തേക്കു കയറ്റാന്‍ സൈനികര്‍ തയ്യാറാവുന്നു.
ഇതുവരെയായി 9000 അഫ്ഗാന്‍കാരെ ഒഴിപ്പിച്ചതായി അമേരിക്ക പറയുന്നു.

thepoliticaleditor
Spread the love
English Summary: taliban blocking afghans to entering airport to escape from the country

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick