Categories
latest news

താലിബാന് ഇത്ര സമ്പത്തും ആയുധങ്ങളും എവിടെ നിന്നാണെന്ന് അറിയുമോ…

താലിബാനെ കുറിച്ച് ചിന്തിക്കുന്ന ആരും സ്വയം ആലോചിച്ച് പോകുന്ന കാര്യമാണ് അവര്‍ക്ക് ഇത്രയധികം വിഭവശേഷി എവിടെ നി്ന്നാണ് എന്നത്. ഒരു രാജ്യത്തെ കീഴടക്കാന്‍ തക്ക വിഭവശേഷി എങ്ങിനെയാണ് താലിബാന് ലഭ്യമാകുന്നത് എന്നതാണ് ചോദ്യം.
ലഹരി ബിസിനസ്സാണ് താലിബാന്റെ പ്രധാന സാമ്പത്തിക സ്രോതസ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പിയം എന്ന ലഹരിമരുന്നാണ് താലിബാന്റെ ധനശേഷിയുടെ അടിസ്ഥാനം.

ലോകത്തിലെ എണ്‍പത് ശതമാനം ഓപ്പിയവും കൃഷി ചെയ്യുന്നത് അഫ്ഗാനിസ്ഥാനിലാണ് എന്നു മാത്രമല്ല, ഭൂരിപക്ഷവും നിയന്ത്രിക്കുന്നത് താലിബാനും ആണ്. ഓപ്പിയം കള്ളക്കടത്ത് വഴിയാണ് കണക്കറ്റ പണം താലിബാന്റെ കയ്യിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

thepoliticaleditor

ഐക്യരാഷ്ട്ര സംഘടനയുടെ ഡ്രഗ് ആന്റ് ക്രൈം വിഭാഗത്തിന്റെ(UNODC) കണ്ടെത്തല്‍ അനുസരിച്ച് അഫ്ഗാനിസ്ഥാനിലെ ഓപ്പിയം ഉല്‍പാദനം കഴിഞ്ഞ നാല് വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഈ വര്‍ഷം മെയ് മാസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിവരിക്കുന്നത്. കൊവിഡ് കാലമായിട്ടും ഓപ്പിയം ഉല്‍പാദനം 37 ശതമാനം വര്‍ധിച്ചു എന്നാണ് യു.എന്‍. റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

2017-ലെ യു.എന്‍.റിപ്പോര്‍ട്ട് പ്രകാരം ആ വര്‍ഷം അഫ്ഗാനിസ്ഥാനിലെ ഓപ്പിയം ഉല്‍പാദനം 9,900 ടണ്‍ ആണത്രേ. പതിനായിരം കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. അഫ്ഗാനിസ്ഥാന്റെ ആകെ വരുമാനത്തിന്റെ ഏഴ് ശതമാനം വരും ഇത്. നിയമവിരുദ്ധമായ ഓപ്പിയം കൃഷി 49,000 കോടി രൂപയുടെ ബിസിനസ്സാണെന്നാണ് പറയപ്പെടുന്നത്. താലിബാനാണ് ഈ വരുമാനത്തിന്റെ വലിയ ഗുണഭോക്താക്കള്‍.

ഇതിനു പുറമേ, സ്വാധീനമുറപ്പിച്ച മേഖലയില്‍ നിന്നും നേരത്തെ തന്നെ നികുതി പിരിക്കുന്നത് താലിബാനാണ്. അഫ്ഗാന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. അതു പോലെ വന്‍ ബിസിനസ്സുകാരില്‍ നിന്നും പണം പിരിക്കാറുമുണ്ട്.

യു.എന്‍. റിപ്പോര്‍ട്ടനുസരിച്ച് 2018-19 കാലത്ത് മൂവായിരം കോടി രൂപ താലിബാന്‍ ലഹരി വ്യവസായത്തില്‍ നിന്നും നേടിയിട്ടുണ്ട്. താലിബാന്റെ ആകെ വരുമാനത്തിന്റെ അറുപത് ശതമാനവും അനധികൃത ലഹരിമരുന്നു വ്യാപാരത്തിലൂടെയാണ്. വരവു ചെലവു കണക്കുകള്‍ താലിബാന്‍ വെളിപ്പെടുത്താറില്ല. അതിനാല്‍ കൃത്യമായ സാമ്പത്തിക നില ആര്‍ക്കും കണ്ടുപിടിക്കാനും കഴിയില്ല. ഫോര്‍ബ്‌സ് മാസിക 2016-ല്‍ കണക്കാക്കിയത് താലിബാന് 2,968 കോടിയുടെ വാര്‍ഷിക വരുമാനം ഉണ്ടെന്നായിരുന്നു.

Spread the love
English Summary: source of income of taliban from illegal drug bussiness and local tax as per un report

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick