Categories
latest news

ഞങ്ങള്‍ക്ക് ആധുനികരാവാന്‍ ഉദ്ദേശ്യമില്ല…മലാലയുടെ ആശയങ്ങള്‍ക്കെതിരെ സിനിമയുമായി പാകിസ്താനിലെ സ്വകാര്യവിദ്യാലയ ഉടമകള്‍, കുട്ടികള്‍ മലാലയുടെ ആശയങ്ങള്‍ സ്വാധീനിക്കുന്നതില്‍ ആശങ്ക!

നോബല്‍ സമ്മാനം നേടിയ വിദ്യാഭ്യാസപ്രവര്‍ത്തകയായ മലാല യൂസഫ് സായി ലോകത്തിനു മുന്നില്‍ ഒരു പ്രതീകമായിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഇസ്ലാം മതമൗലികവാദികള്‍ക്കു മുന്നില്‍ പൊരുതി ജയിച്ച സ്ത്രീയുടെ പ്രതീകം. തലയ്ക്ക് ഗുരുതരമായി വെടിയേറ്റ് മരണാസന്നയായി ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാല..

ഇപ്പോള്‍ അവര്‍ക്ക് 24 വയസ്സായി. വിദ്യാഭ്യാസത്തിനായി പൊരുതിയ കൗമാരക്കാരിയായ മലാല തന്റെ 17-ാം വയസ്സില്‍ 2014-ലെ നോബല്‍ സമ്മാനത്തിന് അര്‍ഹയായി.
്‌സ്വന്തം പോരാട്ടവും ജീവിതവീക്ഷണവും വിവരിച്ച് അവര്‍ എഴുതിയ ഞാന്‍ മലാല എന്ന ആത്മകഥ ലോകത്തിലെ ബെസ്റ്റ് സെല്ലര്‍ പുസ്തകമായി. എന്നാല്‍ ഇപ്പോള്‍ പാകിസ്താനിലെ രണ്ട് ലക്ഷം സ്വകാര്യവിദ്യാലയങ്ങളുടെ ഉടമകള്‍ തങ്ങളുടെ സ്‌കൂളുകളില്‍ പഠിക്കുന്ന രണ്ട് കോടി കുട്ടികള്‍ക്കായി ഒരു സിനിമ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിക്കുന്നു. അതിന്റെ പേര് ഇതാണ്–ഞാന്‍ മലാലയല്ല !

thepoliticaleditor

മലാലയുടെ ആശയങ്ങള്‍ കുട്ടികളെ സ്വാധീനിക്കാതിരിക്കാനായി പാകിസ്താനില്‍ നടക്കുന്ന വലിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മലാല പറയുന്നത് ശരിയല്ല എന്ന തിരുത്തുകയാണ് ലക്ഷ്യം.
മലാല പറയുന്നതില്‍ മതമൗലികവാദികള്‍ ഇഷ്ടപ്പെടാത്ത, എന്നാല്‍ ആധുനിക സമൂഹത്തിന്റെ ചിന്തയിലുള്ള കുറേ കാര്യങ്ങളുണ്ട്. അങ്ങനെ ആധുനികമാകാന്‍ പാകിസ്താനെ കിട്ടില്ല. അതിനാല്‍ ഞാന്‍ മലാലയല്ല എന്ന കോടിക്കണക്കിന് കുട്ടികളെ പഠിപ്പിക്കുന്ന ഡോക്കുമെന്ററിയാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്.
മലാല പറയുന്ന വൈവാഹിക ജീവിത സങ്കല്‍പം അനിസ്‌ലാമികമാണ് എന്നതാണ് പ്രധാന എതിര്‍പ്പ്. ലിവിങ് ടുഗെതര്‍ ബന്ധങ്ങളെ മലാല അംഗീകരിക്കുന്നു. വിവാഹം എന്ന വ്യവസ്ഥയെ മലാല വെല്ലുവിളിക്കുന്നു. കുടുംബം എന്ന സ്ഥാപനത്തെ അതിന്റെ സ്വഭാവത്തെ വെല്ലുവിളിക്കുന്നു. സ്ത്രീപക്ഷ ചിന്തയാണിത്. ആധുനിക സ്ത്രീ ചിന്തിക്കുന്നതാണിത്. പക്ഷേ ഇസ്ലാം മൗലികവാദികള്‍ക്കിഷ്ടപ്പെടാത്ത ഇക്കാര്യം കുട്ടികള്‍ പഠിക്കേണ്ടതില്ല.

ഞാന്‍ മലാല എന്ന പുസ്തകത്തിലെ ആശയങ്ങളാണ് മറ്റ് വിഷയങ്ങള്‍. പാകിസ്താന്‍ സൈന്യത്തെ അക്രമകാരികള്‍ എന്ന് പുസ്തകത്തില്‍ മലാല വിശേഷിപ്പിക്കുന്നു എന്ന് ആരോപണം. രണ്ട് സ്ത്രീകളുടെ ദിവ്യവെളിപാട് സംബന്ധിച്ച ഖുറാന്‍ വാക്യങ്ങള്‍ ബലാല്‍സംഗത്തിന് സാക്ഷിയായ നാല് പേരുടെ സത്യവാങ്മൂലവുമായി താരതമ്യപ്പെടുത്തി എഴുതി എന്നതാണ് മറ്റൊരു ആരോപണം. ഇസ്ലാം മതമൗലിക വാദികളെ വെല്ലുവിളിച്ച തസ്ലിമ നസ്‌റീനൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോ അച്ചടിച്ചതാണ് വേറൊന്ന്. ഇത് മലാലയുടെ മനസ്സിലിരുപ്പ് വെളിവാക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

മലാല എഴുതിവരുന്ന ബ്ലോഗ് ‘ഗുല്‍ മകായ് ‘ ബി.ബി.സി. ലേഖകനായ അബ്ദുള്‍ ഹയി കക്കര്‍ എഴുതുന്നതാണ്. ഞാന്‍ മലാല എന്ന പുസ്തകം എഴുതിയത് ക്രസ്റ്റിന ലാംപ് ആണ്, ഇതൊക്കെയാണ് മറ്റ് ആരോപണങ്ങള്‍. മലാല പാശ്ചാത്യ ശക്തികളുടെ കളിപ്പാവയാണെന്നും അവര്‍ പറയുന്ന ആശയങ്ങള്‍ ഇസ്ലാം വിരുദ്ധമാണെന്ന് സ്ഥാപിക്കലുമാണ് ഇപ്പോഴത്തെ പുതിയ ഡോക്കുമെന്ററി സിനിമയുടെ ലക്ഷ്യം.

Spread the love
English Summary: private school owners in pakistan move against malala yousef sai through adocumentary film

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick