• Home
  • kerala
  • രണ്ട് വിസിമാർക്കു കൂടി ഗവർണറുടെ നോട്ടീസ്
Image

രണ്ട് വിസിമാർക്കു കൂടി ഗവർണറുടെ നോട്ടീസ്

സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച്‌, കേരള ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാന്‍സലർമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. സാങ്കേതിക സർവകലാശാല വിസി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഗവർണറുടെ നീക്കം. സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ രണ്ടുപേർക്കും സ്ഥാനത്തു തുടരാൻ കഴിയില്ലെന്ന് നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *