• Home
  • latest news
  • എം.എല്‍.എ.മാര്‍ക്ക്‌ നൂറ്‌ കോടി വീതം…തെലങ്കാനയില്‍ ബി.ജെപി.യുടെ ചാക്കിട്ടു പിടുത്ത ശ്രമം

എം.എല്‍.എ.മാര്‍ക്ക്‌ നൂറ്‌ കോടി വീതം…തെലങ്കാനയില്‍ ബി.ജെപി.യുടെ ചാക്കിട്ടു പിടുത്ത ശ്രമം

തെലങ്കാനയിൽ ഭരണകക്ഷിയായ ടിആർഎസ്നി-ന്റെ നാല് നിയമസഭാംഗങ്ങളെ ബിജെപിയിലേക്ക് ചേർക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ്‌ നഗരപ്രാന്തത്തിലെ ഫാം ഹൗസില്‍ റെയ്‌ഡ്‌ നടത്തിയാണ്‌ പൊലീസ്‌ നടപടി. നൂറ്‌ കോടി രൂപ വാഗ്‌ദാനം ചെയ്‌താണ്‌ ഓരോ എം.എല്‍.എ.യെയും സ്വാധീനിച്ചത്‌ എന്ന്‌ തെലങ്കാന രാഷ്ട്രസമിതി നേതാക്കള്‍ ആരോപിച്ചു.

ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, തിരുപ്പതിയിലെ ശ്രീമനാഥ രാജപീഠം മഠാധിപതി സിംഹയാജി, ഹൈദരാബാദിലെ ഡെക്കാൻ പ്രൈഡിലെ റസ്റ്റോറന്റ് ഉടമ നന്ദകുമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

https://thepoliticaleditor.com/2022/10/operation-lotus-in-telangana/

എംഎൽഎമാരായ ഗുവ്വാല ബാലരാജു , ബി ഹർഷവർധൻ റെഡ്ഡി,റേഗാ കണ്ഠറാവു , പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെയാണ് ബിജെപി പണം നൽകി ചാക്കിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *