രണ്ട് മുതിർന്ന ബിജെപി നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ച് ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പാർട്ടിയുടെ എസ്ടി മോർച്ച വൈസ് പ്രസിഡന്റ് വിപിൻ നൈഹാരിയയും ബിജെപി ജില്ലാ അധ്യക്ഷൻ അനിൽ ചൗധരിയുമാണ് രാജി വെച്ചത്.













