ദളിത് എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ വടകര ഡിവൈഎസ്പി ഓഫിസിൽ എത്തി കീഴടങ്ങിയ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.













