എക്‌സ്‌പോസ്‌ ആവു മ്പോള്‍ മാത്രം തള്ളിപ്പറയുന്ന നയം സി.പി.എം. എന്നാണ്‌ അവസാനിപ്പിക്കുക!

ജൂണ്‍ 21-ന്‌ കോഴിക്കോട്‌ രാമനാട്ടുകരയില്‍ ഒരു കാര്‍ ലോറിയിലേക്കിടിച്ചു കയറി അഞ്ച്‌ പേര്‍ മരിച്ചില്ലായിരുന്നു എന്ന്‌ സങ്കല്‍പിക്കുക. എങ്കില്‍ ഇന്ന്‌ സി.പി.എം. തള്ളിപ്പറഞ്ഞ ക്വട്ടേഷന്‍ സംഘങ്ങളെല്ലാം ഇപ്പോഴും സി.പി.എമ്മിനെ മുതലെടുത്തുകൊണ്ട്‌ നിര്‍ബാധം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നുണ്ടാവും എന്നത്‌ നൂറു ശതമാനം ശരിയാണ്‌...

അനന്യകുമാരി അലക്‌സിന്റെ ജീവിതവും മരണവും

അനന്യകുമാരി അലക്‌സിന്റെ മരണത്തിനു ശേഷം പ്രതികരിച്ച പിതാവ്‌ അനന്യയെ അവന്‍ എന്നാണ്‌ വിശേഷിപ്പിച്ചത്‌. പുരുഷനില്‍ നിന്നും സ്‌ത്രീയായി മാറാനുള്ള ഒരു വ്യക്തിയുടെ ആഗ്രഹമായിരുന്നു അനന്യയുടെ ജീവിതത്തില്‍ നിറഞ്ഞത്‌. അത്‌ തകര്‍ത്തത്‌ ആരാണ്‌. ചികില്‍സാ പിഴവ്‌ എന്ന ഒരു പൊതുകാരണം പറഞ്ഞ്‌ ആ ഫയല്‍ അവസാനിപ്പിച്ചേക്കാം. എന്നാല്‍ ചികില്‍സാപ്പിഴവിലേക്കു നയിച്ചത്‌...

പാര്‍ടി നേതാവിനെ രക്ഷിക്കാന്‍ ചെയ്‌തതായിരിക്കാം, എല്ലാ പാര്‍ടിക്കാരും ചെയ്യന്നതു തന്നെയുമാവാം…പക്ഷേ പരസ്യമായ തെളിവുകളില്‍ മന്ത്രി ചോദ്യം ചെയ്യപ്പെടണം…

എ.കെ. ശശീന്ദ്രന്‍ എന്ന എന്‍.സി.പി.യിലെ തലതൊട്ടപ്പനായ നേതാവ്‌ ഒരു ക്രിമിനല്‍ സംഭവം അല്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കപ്പെട്ട ഒരു മാനഭംഗശ്രമം ഒതുക്കാന്‍ ശ്രമിച്ചു എന്നത്‌ ജനാധിപത്യകേരളം പല രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. അത്‌ അങ്ങിനെയാണ്‌. ജനാധിപത്യത്തില്‍ പല സാധ്യതകളുണ്ട്‌, പല ചര്‍ച്ചകള്‍ക്ക്‌ ഇടമുണ്ട്‌.ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ...ശശീന്ദ്രന...

ജനസംഖ്യാ നിയന്ത്രണം കോണ്‍ഗ്രസ്‌ നേരത്തെ നടപ്പാക്കിയ അജണ്ടയാണ്‌, ഇപ്പോള്‍ ബി.ജെ.പി.യെ മാത്രം കുറ്റം പറയുന്നതെന്തിന്‌..?

നാം രണ്ട്‌ നമുക്കു രണ്ട്‌ എന്ന മുദ്രാവാക്യം ഇന്ദിരാഗാന്ധിയുടെ സര്‍ക്കാര്‍ ഇന്ത്യയിലാകമാനം അലയടിപ്പിച്ച മുദ്രാവാക്യമായിരുന്നു. അതിനും മുമ്പേ ഇന്ദിരയുടെ മകന്‍ സഞ്‌ജയ്‌ ഗാന്ധി അടിയന്തിരാവസ്ഥക്കാലത്ത്‌ നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യംകരണം ജനസംഖ്യാനിയന്ത്രണം പറഞ്ഞായിരുന്നു. വന്ധ്യംകരണം നടത്തുന്നവര്‍ക്ക്‌ പണവും ചില സമ്മാനങ്ങളും നല്‍കിയിരുന്ന പതിവും വള...

ഗല്‍വാനു ശേഷം ഇന്ത്യ-ചൈന ഭായി ഭായി ആയെന്നാണോ കരുതുന്നത്‌…ഇല്ല, ഇരുവരും മൂര്‍ച്ഛ കൂട്ടുകയാണ്‌, ചില സംഭവങ്ങള്‍ അറിയുക…

ലോകമാകെ ശ്രദ്ധിച്ച ഒരു സംഭവം കഴിഞ്ഞ ആഴ്‌ചയിലുണ്ടായത്‌ ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടി അതിന്റെ 100-ാം ജന്മവാര്‍ഷികം ആഘോഷിച്ചതാണ്‌. പക്ഷേ നമ്മള്‍ അറിയാതിരുന്ന ഒരു കാര്യം, ചൈനക്ക്‌ ആശംസ അയക്കാതിരുന്ന ഏക അയല്‍രാജ്യം ഇന്ത്യ മാത്രമാണെന്നതാണ്‌... അതില്‍ കാര്യങ്ങള്‍ നിന്നില്ല. ചൈനയ്‌ക്ക്‌ ഏറ്റവും ശത്രുതയുള്ള പ്രദേശമാണ്‌ തിബറ്റ്‌. ദലായ്‌ ലാമയെ ചൈന ഇതു...

ജീവകാരുണ്യത്തിലും മതവിരോധം വിതയ്‌ക്കുന്നുണ്ട്‌ നമ്മള്‍ മലയാളികള്‍ !

വെറും ഏഴുദിവസംകൊണ്ട് 18 കോടിരൂപ സമാഹരിച്ചതിന്റെ ഹാങ്ങോവറിലാണ് മലയാളികൾ.ഒത്തൊരുമയുടെ മകുടോദാഹരണമായി നമ്മളത് ആഘോഷിക്കുമ്പോൾ ആ മനുഷ്യത്വത്തിന്റെ ജലാശയത്തിൽ നഞ്ച്‌ കലക്കാനിറങ്ങിയ നികൃഷ്ടജീവികളെ നമ്മൾ കാണാതെ പോകരുത്'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം' ലൈനിൽ ഉള്ള കുറേയെണ്ണമുണ്ടല്ലോ എല്ലായിടത്തും.മലയാളികളിലും സ്ഥിതി വ്യത്യസ്തമല്ല. ...

വിശദപദ്ധതി രേഖ(ഡി.പി.ആര്‍.) ചോദിച്ചപ്പോള്‍ തന്നില്ല, പ്രവര്‍ത്തനം മുഴുവന്‍ നിര്‍ത്താനല്ല ആവശ്യം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പരിഷത്തിന്‌ പറയാനുള്ളത്‌

കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള സില്‍വര്‍ ലൈന്‍ സെമി ഹൈസ്‌പീഡ്‌ റെയില്‍ ലൈന്‍ പദ്ധതി ഉടനെ നിര്‍ത്തിവെക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു എന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്‌ അവാസ്‌തവമാണെന്ന വികാരം സംഘടനയില്‍ ശക്തം. പരിസ്ഥിതി മൗലികവാദത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിഷത്ത്‌ നിലപാടെടുത്തത്‌ എന്ന...

ഭരണാധികാരിയെ മാറ്റാനുള്ള അവകാശം സ്വേച്ഛാധിപത്യത്തിനെതിരായ സംരക്ഷണം ഉറപ്പാക്കണമെന്നില്ല–സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജനങ്ങള്‍ക്ക് ഭരണാധികാരികളെ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാറ്റാന്‍ ലഭിക്കുന്ന അവകാശം കൊണ്ടു മാത്രം ഭരണാധികാരികളുടെ സ്വേച്ഛാപരമായ ദുര്‍ഭരണത്തിനെതിരായ ഉറപ്പുള്ള സംരക്ഷണമായി അത് മാറണമെന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. 17-ാമത് ജസ്റ്റിസ് പി.ഡി.ദേശായ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് രമണ. ദൈനം ദിനമായ...

വടകര പീഢനത്തില്‍ പാര്‍ടിയില്‍ നടന്നത്- കെ.കെ.രമയുടെ ഫേസ്ബുക്ക് കുറിപ്പില്‍ കടുത്ത വിമര്‍ശനം

മൂന്ന് മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവവും അതിനെത്തുടർന്നുള്ള ബ്ലാക്ക്മെയിലിങ്ങു മടക്കമുള്ള വിഷയങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അവഗണിക്കുകയും ഒതുക്കിത്തീർക്കാനുള്ള ശ്രമവുമാണ് വടകര സ്ത്രീപീഡനത്തിൽ ഉണ്ടായതെന്ന് ആരോപിച്ചു കെ കെ രമ എം എൽ എ .പാർട്ടി അവഗണിച്ചതിനെ തുടർന്നാണ് അവർ നിയമനടപടികളിലേക്ക് സ്വന്തം നിലയിൽ നീങ്ങിയത്.പരാതി കിട്ടിയിട്ടും പ...

ഇങ്ങനെയാണ് നിങ്ങള്‍ ജനത്തെ കുടുക്കുന്നത്; ട്വിറ്റര്‍ നല്‍കിയ മുട്ടന്‍ പണി ബി.ജെ.പി.ക്ക് നല്ലൊരു മറുപടിയാണ്

അറിയാതെ ചില നിയമ ലംഘനങ്ങള്‍ നമ്മളെല്ലാം ജീവിതത്തില്‍ ചെയ്യാറുണ്ട്, അത് ആരും പൊക്കിപ്പിടിച്ച് നമ്മളെ രാജ്യദ്രോഹികളും നിയമ ലംഘകരും ആക്കാറില്ല. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ അധികം പേരും വ്യവസ്ഥിതിയെ വിമര്‍ശിക്കുന്ന വൈകാരിക പരാമര്‍ശങ്ങള്‍ നടത്താറുണ്ട്. അതൊക്കെ എല്ലാവരും വലിയ ക്രൈം ആയി കണ്ടെത്തി നിയമനടപടി എടുക്കാറില്ല, പ്രത്യേകിച്ച് ഭരണക...