• Home
  • kerala
  • ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”- തിരക്കഥാകൃത്ത് മുരളി ഗോപിയുടെ മുൻ കുറിപ്പ് വീണ്ടും ചർച്ചയാകുന്നു

ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”- തിരക്കഥാകൃത്ത് മുരളി ഗോപിയുടെ മുൻ കുറിപ്പ് വീണ്ടും ചർച്ചയാകുന്നു

എമ്പുരാൻ സിനിമാ വിവാദത്തിൽ ഖേദപ്രകടനത്തിന് തയാറാകാതെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി താൻ മുൻപ് മെർസൽ എന്ന സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു ഇട്ട കുറിപ്പ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചത് ചർച്ചയായിരുന്നു.

ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണ്. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ ഇവർ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”. ഇവർ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് “ഫാസിസം”. അത് മേൽപ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല. # MERCEL – മുരളി ഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *