വിസ്മയ എന്തുകൊണ്ട് പീഢകനായ ഭര്‍ത്താവിനെ വിട്ട് ഇറങ്ങി വന്നില്ല ?? എന്തുകൊണ്ട് അതിന് സാധിച്ചില്ല ?? ചില ഉത്തരങ്ങള്‍…

'ഇങ്ങനെ സഹിച്ചു നിന്നതെന്തിനായിരുന്നു, അവള്‍ക്ക് വിട്ടു വരാമായിരുന്നില്ലേ…' --ശാസ്താംകോട്ടയിലെ വിസ്മയ എന്ന യുവതിയുടെ ദാരുണമായ അന്ത്യത്തെപ്പറ്റി സംസാരിക്കുന്നവരെല്ലാം തീര്‍ച്ചയായും സഹതാപത്തോടെ, പറയുന്ന കാര്യമാണിത്. അടുത്തിടെ വന്ന സിനിമ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ നായിക ഒടുവില്‍ ചെയ്തതു പോലെ വിസ്മയക്ക് സാധിക്കില്ലായിരുന്നോ….എന്നാല്‍ എന്തുകൊണ്ട...

മലയാളി ഒരിക്കലും മറക്കാത്ത “മയിൽ‌പ്പീലി”

പുരാണത്തിൽ കുചേലൻ തന്റെ പ്രിയസഖാവും സഹപാഠിയുമായ കൃഷ്ണന് അവിൽ പൊതിനൽകിയപോലെ കവി രമേശൻനായർ ഭഗവാനുനൽകിയത്അക്ഷരങ്ങളാൽതീർത്തഅവിൽപൊതിയാണ്.മൂവ്വായിരത്തിലധികം ഭക്തിഗാനങ്ങൾക്ക് രചനനിർവഹിച്ച അദ്ദേഹത്തിൻറെ തൂലികക്ക് മകുടം ചാർത്തുന്നത് മയിൽ‌പ്പീലി എന്ന ഗുരുവായൂരപ്പഭക്തിഗാനങ്ങളാണ്.പുലർച്ച വാകച്ചാർത്തിന് പി ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാന കേട്ടുണരുന്ന ഗുരുവായൂര...

‘അമ്മേ വിശുദ്ധ മാതാവേ’ വായിച്ചാൽ തള്ളേ എന്ന് വിളിച്ചുപോകും ! – കവി ജി.സുധാകരന്റെ രചനയ്ക്ക് ഒരു ആസ്വാദനം

'അമ്മേ വിശുദ്ധ മാതാവേ' എന്ന പേരിൽ അന്തരിച്ച ശ്രീമതി കെ. ആർ. ഗൗരിയമ്മയെക്കുറിച്ച് മുൻമന്ത്രി ശ്രീ ജി.സുധാകരൻ കലാകൗമുദിയിൽ എഴുതിയ പ്രകീർത്തന കാവ്യമാണ് ഈ കുറിപ്പിന് ആധാരം. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിൽ സ്വന്തം ജീവിതം കൊണ്ടും പ്രവർത്തനം കൊണ്ടും അനന്യമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗൗരിയമ്മ എന്നതിന് രണ്ടു പക്ഷമുണ്ടാവില്ല. ഒരു ...

“പിളളയ്ക്ക് സര്‍ക്കാര്‍ സ്മാരകം പണിതാല്‍ അതിന് ആദ്യം കല്ലെറിയുക താനായിരിക്കും”

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം പണിയാന്‍ ബജറ്റില്‍ രണ്ടു കോടി അനുവദിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സി.പി.എം.വിമര്‍ശകനുമായ ജി. ശക്തിധരന്‍. പിളളയ്ക്ക് സര്‍ക്കാര്‍ സ്മാരകം പണിതാല്‍ അതിന് ആദ്യം കല്ലെറിയുക താനായിരിക്കുമെന്ന് ശക്തിധരന്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം നിര്‍മ്മിക...

കൊവിഡ് കെടുതിക്കു കാരണം മോദി സര്‍ക്കാരിന്റെ മാനസികരോഗം- അമര്‍ത്യാസെന്നിന്റെ വാക്കുകള്‍ക്കെതിരെ ബി.ജെ.പി.

നരേന്ദ്രമോദി സര്‍ക്കാരിന്റെ 'സ്‌കിസോഫ്രീനിയ' മനോരോഗമാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികള്‍ക്ക് കാരണമെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍ അഭിപ്രായപ്പെട്ടത് വന്‍ ചര്‍ച്ചയായി. വെള്ളിയാഴ്ച വൈകീട്ട് മുംബൈയില്‍ രാഷ്ട്ര സേവാ ദള്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് സെന്‍ ഇങ്ങനെ പറഞ്ഞത്.'ആശയക്കുഴപ്പത്തിലായ സര്‍ക്കാര്‍ ശ്രദ്ധിച്ചത് മേന്‍മ പറയുന്നതില...

മാധ്യമസാന്നിധ്യം സൃഷ്ടിക്കുന്ന മതിവിഭ്രമത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ രക്ഷ നേടണം, പുതിയ തലമുറയെ ഏല്‍പിക്കണം–സക്കറിയ

കുറച്ചു നേതാക്കളുടെ മാധ്യമസാന്നിധ്യം സൃഷ്ടിക്കുന്ന മതിവിഭ്രമത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രക്ഷ നേടണമെന്നും കേരളത്തില്‍ കോണ്‍ഗ്രസിനെ ആവശ്യമുണ്ട് എന്നതിനാല്‍ പാര്‍ടിയെ വെറും ആള്‍ക്കൂട്ടമോ ആര്‍ത്തിപൂര്‍ത്തീകരണത്തിനായുള്ള ഉപകരണമോ ആയി കാണുന്നവരെ എന്തു വില കൊടുത്തും മാറ്റിനിര്‍ത്തി പുതിയ തലമുറയെ ഏല്‍പിക്കണമെന്നും പ്രശസ്ത എഴുത്തുകാരനും സാമൂഹ്യന...

1996-ല്‍ ജ്യോതിബാസുവിന് കഴിയാഞ്ഞത്, 2021-ല്‍ പിണറായിക്ക് സാധിച്ചു, സി.പി.എം. പൊളിറ്റ് ബ്യൂറോ ദുര്‍ബലം, ശൈലജയുടെ പ്രശസ്തി നേതാക്കളെ അരക്ഷിതരാക്കി : സാഗരിക ഘോഷിന്റെ നിരീക്ഷണം

1996-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബംഗാളിലെ ഉന്നത സി.പി.എം.നേതാവായ ജ്യോതിബാസുവിനെ നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചപ്പോള്‍ സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം ബാസുവിനെ അതിന് അനുവദിച്ചില്ല. സി.പി.എം. ആ ചരിത്രക്ഷണം തള്ളിക്കളഞ്ഞു. ചരിത്രപരമായ വിഢിത്തം എന്നാണ് ജ്യോതിബാസു അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ 2021-ല്‍ കേരളത്തിലെ ഇടതു മന്ത്രിസഭയില്‍ നി...

വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കരുതെന്ന് മന്‍ കി ബാത്തില്‍ മോദി…വേണ്ടത് പോസിറ്റീവ് തിങ്കിങ്

ബി.ബി.സി. ന്യൂസ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ സംവിധാനത്തിലെ കുറ്റകരമായ അനാസ്ഥയെ നിശിതമായി വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടന്ന പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലെ മോദിയുടെ ആഹ്വാനങ്ങള്‍ ചര്‍ച്ചയാകുന്നു. കേള്‍ക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങള്‍ ആണെന്നും ഒന്നും വിശ്വസിക്കില്ലെന്ന് താന്‍ ആഗ്രഹിക്കുന്നതായും ...

നിങ്ങള്‍ മനുഷ്യ പക്ഷത്തോ അതോ ബി.ജെ.പി പക്ഷത്തോ ..? ടൈംസ് നൗ ചാനലിന്റെ എഡിറ്റർമാരെ വിമര്‍ശിച്ച് ജീവനക്കാര്‍

"ടൈംസ് നൗ ടി.വി." യുടെ മാധ്യമ പ്രവർത്തന നയത്തെ അതിനിശിതമായി വിമര്‍ശിച്ചു കൊണ്ട് മുന്‍ ജീവനക്കാരും ഇപ്പോഴത്തെ ജീവനക്കാരും ചേര്‍ന്നെഴുതിയ കത്ത് വലിയ ചര്‍ച്ചയാകുന്നു. ബി.ജെ.പി.യുടെ അജണ്ട നടപ്പാക്കാനാണ് ടൈംസ് നൗ ചാനലിലെ എഡിറ്റോറിയല്‍ ബോര്‍ഡ് ശ്രമിച്ചു വരുന്നതെന്നും മനുഷ്യരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കത്തില്‍ പറയുന്നു. ചാനലി...

മതേതര മലയാളി വോട്ടര്‍ ഇപ്പോഴുണ്ടോ കേരളത്തില്‍ …?

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് എന്റെ ഒരു സുഹൃത്ത് ഉന്നയിച്ച സംശയം ജാതി,മത, വിശ്വാസ വോട്ടുബാങ്കില്‍പ്പെടാത്ത വോട്ടുകള്‍ എത്രയുണ്ടാവും കേരളത്തില്‍ എന്നതായിരുന്നു. മാധ്യമങ്ങളില്‍, രാഷ്ട്രീയ പാര്‍ടികളുടെ ഗൂഢമായ ആലോചനകളില്‍, വോട്ടു ചര്‍ച്ചകളില്‍ എല്ലാം ചൂടുപിടിച്ചിരുന്ന പ്രധാന വിഷയം വോട്ടുകളുടെ വിവിധ ബ്ലോക്കുകളെക്കുറിച്ചായിരുന്നു. ...