Categories
latest news

“പിളളയ്ക്ക് സര്‍ക്കാര്‍ സ്മാരകം പണിതാല്‍ അതിന് ആദ്യം കല്ലെറിയുക താനായിരിക്കും”

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം പണിയാന്‍ ബജറ്റില്‍ രണ്ടു കോടി അനുവദിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സി.പി.എം.വിമര്‍ശകനുമായ ജി. ശക്തിധരന്‍. പിളളയ്ക്ക് സര്‍ക്കാര്‍ സ്മാരകം പണിതാല്‍ അതിന് ആദ്യം കല്ലെറിയുക താനായിരിക്കുമെന്ന് ശക്തിധരന്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചതില്‍ സി.പി.എം അനുഭാവികള്‍ക്കിടയില്‍ വ്യാപകമായ അമര്‍ഷം ഉണ്ട്. ഇതിന് ഊര്‍ജ്ജം പകരുന്നതാണ് ശക്തിധരന്റെ കുറിപ്പ്.

അറുവഷളന്‍ പ്രതിലോമ രാഷ്ടീയക്കാരന് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സ്മാരകം പണിയാന്‍ തീരുമാനിച്ചത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നതെന്ന് ശക്തിധരന്‍ കുറിച്ചു.

thepoliticaleditor

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആദ്യം
കല്ലെറിയുന്നത്‌
ഞാനായിരിക്കും

ആര്‍ ബാലകൃഷ്ണപിള്ളയെ പോലെ അറുവഷളന്‍ പ്രതിലോമ രാഷ്ടീയക്കാരന് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സ്മാരകം പണിയാന്‍ തീരുമാനിച്ചത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നത്. കേരളരാഷ്ട്രീയത്തിന്റെ അഴുക്കുചാലില്‍ മാത്രം സഞ്ചരിച്ച നേതാവാണദ്ദേഹം. ആ പേരില്‍ ഒരു സ്മാരകം പണിയാന്‍ ഇ എം എസ്സിന്റെയും എം എന്‍ ഗോവിന്ദന്‍ നായരുടെയും സി അച്ചുതമേനോന്റെയും പാര്‍ട്ടികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് അതിന്റെ അസ്ഥിത്വം അവസാനിക്കാറായി എന്നതിന്റെ തെളിവാണ്. വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും ഗതാഗത മന്ത്രിയായിരുന്നപ്പോഴും അല്പ്പശമ്പള ക്കാരായ ആയിരക്കണക്കിനു പാവപ്പെട്ട,സ്ത്രീ ജീവനക്കാരെ അടക്കം, തെക്ക് വടക്ക് സ്ഥLലംമാറ്റി ക്രൂരമായി പകപോക്കിയ ഈ മാടമ്പിയെ “സ്നേഹം ” കൊണ്ട് സ്മാരകമുണ്ടാക്കി ആദരിക്കുന്നത് കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് അപമാനമാണ്. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഈ മാടമ്പിക്കെതിരെ നേര്‍ക്കുനേര്‍ പൊരുതി പലവട്ടം മുട്ടുകുത്തിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിച്ചു എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയ ഏഴ് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാനും. അതാണ്‌ ഹൈക്കോടതി ഈ മാടമ്പിയെ മന്ത്രിപദത്തില്‍ നിന്ന് താഴെ ഇറക്കാന്‍ വഴിയൊരുക്കിയത്.
ഇദ്ദേഹത്തിന്റെ പേരില്‍ പൊതുഖജനാവില്‍ നിന്ന് പണം എടുത്ത് കേരളത്തില്‍ എവിടെയെങ്കിലും ഇടതുപക്ഷ മന്ത്രിസഭ സ്മാരകം ഉയര്‍ത്തിയാല്‍, അന്ന് ജീവനോടെ ഇരുപ്പുണ്ടെങ്കില്‍ അതിനു നേരെ ആദ്യത്തെ കല്ല്‌ എറിയുന്നത്‌ ഞാനായിരിക്കും.

Spread the love
English Summary: g sakthidharan criticises govt decission to build memmorial of r balakrishna pillai

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick