Categories
latest news

കൊവിഡ് കെടുതിക്കു കാരണം മോദി സര്‍ക്കാരിന്റെ മാനസികരോഗം- അമര്‍ത്യാസെന്നിന്റെ വാക്കുകള്‍ക്കെതിരെ ബി.ജെ.പി.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘സ്‌കിസോഫ്രീനിയ’ മനോരോഗമാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികള്‍ക്ക് കാരണമെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍ അഭിപ്രായപ്പെട്ടത് വന്‍ ചര്‍ച്ചയായി. വെള്ളിയാഴ്ച വൈകീട്ട് മുംബൈയില്‍ രാഷ്ട്ര സേവാ ദള്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് സെന്‍ ഇങ്ങനെ പറഞ്ഞത്.
‘ആശയക്കുഴപ്പത്തിലായ സര്‍ക്കാര്‍ ശ്രദ്ധിച്ചത് മേന്‍മ പറയുന്നതില്‍ മാത്രമായിരുന്നു, അല്ലാതെ രോഗം പടരുന്നത് തടയാനായിരുന്നില്ല. വ്യാപകമായ കെടുതികള്‍ക്ക് ഇടയാക്കിയത് ഈ മാനസികരോഗമാണ്’–അമര്‍ത്യ പറഞ്ഞത് ഇങ്ങനെയായിരുന്നു.
അമര്‍ത്യാസെന്നിന്റെ വാക്കുകളില്‍ പ്രകോപിതരായ ബി.ജെ..പി. ബംഗാള്‍ ഘടകം ഉടനെ അമര്‍ത്യക്കെതിരെ രംഗത്തു വന്നു. സെന്നിന്റെ അഭിപ്രായം പച്ച രാഷ്ട്രീയമാണെന്ന് പാര്‍ടി വക്താവ് സമിക് ഭട്ടാചാര്യ പ്രസ്താവിച്ചു. സെന്നിന് അദ്ദേഹത്തിന്റതായ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love
English Summary: amarthya sen"s remarks on modi govt provocates bjp

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick