പതിവ്‌ തെറ്റിച്ചില്ല, ഇത്തവണയും ജമ്മു-കാശ്‌മീരിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

എല്ലാ വര്‍ഷവുമുള്ള പതിവ്‌ നരേന്ദ്രമോദി തെറ്റിച്ചില്ല, ഇത്തവണയും ദീപാവലി ആഘോഷിക്കാന്‍ ജമ്മു-കശ്‌മീരിലെത്തി. നൗഷേര ജില്ലയിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷ നിമിഷങ്ങള്‍ പങ്കിട്ടു. കുറഞ്ഞ സുരക്ഷാസന്നാഹങ്ങള്‍ മാത്രമാണ്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‌ ഏര്‍പ്പെടുത്തിയത്‌ എന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. നൗഷേരയിലെ രക്തസാക്ഷിക...

ബി.ജെ.പി. ഇതര സംസ്ഥാനമായ ഒഡിഷ പെട്രോള്‍, ഡിസല്‍ നികുതി കുറച്ചു…മൂന്ന്‌ രൂപ വീതം

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍,ഡീസല്‍ സെസ്സ്‌ കുറച്ചതിനെത്തുടര്‍ന്ന്‌ പല ബി.ജെ.പി. സംസ്ഥാനങ്ങളും സംസ്ഥാന മൂല്യവര്‍ധിത നികുതി(വാറ്റ്‌) കുറച്ചപ്പോള്‍ ബി.ജെ.പി. ഇതര സംസ്ഥാനങ്ങള്‍ അതിന്‌ തയ്യാറായിട്ടില്ല. കേരളം നികുതി കുറയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കി. വര്‍ധിപ്പിച്ച എക്‌സൈസ്‌ നികുതി മുഴുവന്‍ കുറയ്‌ക്കണമെന്ന്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്‌...

കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയുടെ പ്രവേശനാനുമതി

ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതോടെ അമേരിക്ക ഈ വാക്‌സിന്‍ ഉപയോഗിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചു. നവംബര്‍ എട്ടു മുതല്‍ പുതിയ മാര്‍ഗനിര്‍ദ്ദേശം പ്രാബല്യത്തില്‍ വരും.ഇതു വരെ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ അല്ലെങ്കില്‍ അമേരിക്കയിലെത്ത...

പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചു

പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചു . പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും ഇന്ന് അർദ്ധരാത്രി മുതൽ കുറയും. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരും എക്‌സൈസ്‌ തീരുവയില്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ആശ്വാസകരമായ തീരുമാനം വ്യാഴാഴ്‌ച ഉണ്ടാകുമെന്ന്‌ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്‌ ഇതിന്റെ സൂചനയായി ക...

കൊവാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊവിഡ്‌ വാക്‌സിനായ കൊവാക്‌സിന്‌ ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗ അനുമതി നല്‍കി. ഇന്ത്യയ്‌ക്ക്‌ ഇത്‌ നിര്‍ണായകമായ അഭിമാന മുഹൂര്‍ത്തമായി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ ഇന്തയില്‍ ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്‌ അന്താരാഷ്ട്ര സഞ്ചാരം സാധ്യമല്ലാതെ വന്നിരുന്നു. മാത്രമല്ല, പുറം രാജ്യങ്ങളില്‍ കൊവാക്‌സിന്‍ ഉപ...

ബംഗാളില്‍ ബി.ജെ.പി.ക്ക്‌ ഇനി ഉയിര്‍പ്പ്‌ അസാധ്യം…സി.പി.എമ്മിനാകട്ടെ പുതുജീവന്‍

പശ്ചിമ ബംഗാളില്‍ ദിന്‍ഹത, ശാന്തിപൂര്‍, ഖര്‍ദ, ഗോസബ എന്നീ നാല്‌ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ മമതാ ബാനര്‍ജിക്കു മുന്നില്‍ പൂര്‍ണമായും തകര്‍ന്നിടിഞ്ഞിരിക്കുകയാണ്‌ ബി.ജെ.പി. വെറും ആറു മാസം മാത്രം മുമ്പ്‌ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ജയിച്ച സീറ്റുകളാണ്‌ ദിന്‍ഹതയും ശാന്തിപൂരും എന്നോര്‍ക്കുക. ദിന്‍ഹത ബി.ജെ.പി.യുടെ കേന്ദ്രമ...

ശ്രീജേഷിനും നീരജ്‌ ചോപ്രയ്‌ക്കും മിതാലി രാജിനും സുനില്‍ ഛേത്രിക്കും ഖേല്‍ രത്‌ന പുരസ്‌കാരം

ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി താരം, കേരളത്തിന്റെ പി.ആര്‍. ശ്രീജേഷ്, ജാവലിൻ ത്രോ സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേർക്ക് പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു . 35 താരങ്ങള്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. പാരലിമ്പ്യന്‍മാരായ അവാനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, ...

ബിഹാറില്‍ ലാലു മാജിക്‌ വിലപ്പോയില്ല, ആര്‍.ജെ.ഡി. തോറ്റു തൊപ്പിയിട്ടു

ബിഹാറിലെ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ അവകാശവാദം പൊളിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ രണ്ട്‌ നിയമസഭാ സീറ്റിലും പാര്‍ടി തോറ്റു. കോണ്‍ഗ്രസുമായി ബന്ധം പിരിഞ്ഞ്‌, മഹാസഖ്യം വിട്ട്‌ ഒറ്റയ്‌ക്ക്‌ ശക്തി തെളിയിക്കാനുള്ള നീക്കം അമ്പേ പാളിയിരിക്കുകയാണ്‌ തേജസ്വി യാദവിന്റെയും ലാലുവിന്റെയും. കുശേശ്വരസ്ഥാന്‍, താരാപ...

അമരീന്ദര്‍ സിങ്‌ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു, പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌ പാര്‍ടി പ്രഖ്യാപിച്ചു

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന അമരീന്ദര്‍ സിങ്‌ പുതിയ പാര്‍ടി രൂപീകരിച്ചു. പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌ എന്നാണ്‌ പുതിയ പാര്‍ടിയുടെ പേര്‌. പഞ്ചാബിലെ 117 സീറ്റുകളിലും മല്‍സരിക്കുമെന്ന്‌ അമരീന്ദര്‍ പറഞ്ഞു. ബി.ജെ.പി-അകാലിദള്‍ പാര്‍ടികളുമായി സഖ്യം ഉണ്ടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ചൊവ്വാഴ്‌ച അമരീന്ദര്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്...

ഉപതിരഞ്ഞെടുപ്പ്‌: അസമിലും ബംഗാളിലും ബി.ജെ.പി.യും തൃണമൂലും തന്നെ, ഹിമാചലില്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്ക്‌ വന്‍ തിരിച്ചടി

13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലും മൂന്ന്‌ ലോക്‌ സഭാ സീറ്റുകളിലേക്കു കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഭരിക്കുന്ന ആസാമിലും തൃണമൂല്‍ ഭരിക്കുന്ന ബംഗാളിലും ഫലം ഭരണകക്ഷിക്ക്‌ അനുകൂലമായി മാറി. അതേസമയം ഹിമാചലില്‍ ബി.ജെ.പി.ക്ക്‌ തിരിച്ചടി നല്‍കി മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ്‌ തേരോട്ടം നടത്തി. ഇതില്‍ ബി.ജെ.പി.യുടെ രണ്ട്‌ സിറ്റിങ...