Categories
latest news

അമരീന്ദര്‍ സിങ്‌ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു, പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌ പാര്‍ടി പ്രഖ്യാപിച്ചു

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന അമരീന്ദര്‍ സിങ്‌ പുതിയ പാര്‍ടി രൂപീകരിച്ചു. പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌ എന്നാണ്‌ പുതിയ പാര്‍ടിയുടെ പേര്‌. പഞ്ചാബിലെ 117 സീറ്റുകളിലും മല്‍സരിക്കുമെന്ന്‌ അമരീന്ദര്‍ പറഞ്ഞു. ബി.ജെ.പി-അകാലിദള്‍ പാര്‍ടികളുമായി സഖ്യം ഉണ്ടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചൊവ്വാഴ്‌ച അമരീന്ദര്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. രാജിക്കത്ത്‌ സോണിയഗാന്ധിക്ക്‌ അയച്ചു കൊടുത്തു. ഏഴ്‌ പേജുള്ള രാജിക്കത്തില്‍ തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച്‌ അമരീന്ദര്‍ വിശദീകരിച്ചതായാണ്‌ അറിയുന്നത്‌. നവജോത്‌ സിദ്ദുവിനെതിരെയും അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടത്രേ.

Spread the love
English Summary: amarinder singh announced new party

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick