Categories
latest news

ഉപതിരഞ്ഞെടുപ്പ്‌: അസമിലും ബംഗാളിലും ബി.ജെ.പി.യും തൃണമൂലും തന്നെ, ഹിമാചലില്‍ ഭരണകക്ഷിയായ ബി.ജെ.പി.ക്ക്‌ വന്‍ തിരിച്ചടി

13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലും മൂന്ന്‌ ലോക്‌ സഭാ സീറ്റുകളിലേക്കു കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഭരിക്കുന്ന ആസാമിലും തൃണമൂല്‍ ഭരിക്കുന്ന ബംഗാളിലും ഫലം ഭരണകക്ഷിക്ക്‌ അനുകൂലമായി മാറി. അതേസമയം ഹിമാചലില്‍ ബി.ജെ.പി.ക്ക്‌ തിരിച്ചടി നല്‍കി മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ്‌ തേരോട്ടം നടത്തി. ഇതില്‍ ബി.ജെ.പി.യുടെ രണ്ട്‌ സിറ്റിങ്‌ സീറ്റുകളും ഉള്‍പെടുന്നു. ബി.ജെ.പി.യുടെ സിറ്റിങ്‌ സീറ്റായ മാണ്ഡി ലോക്‌സഭാ മണ്ഡലവും കോണ്‍ഗ്രസ്‌ പിടിച്ചെടുത്തു.

അസമില്‍ തിരഞ്ഞെടുപ്പു നടന്ന അഞ്ച്‌ സീറ്റുകളിലും ബി.ജെ.പി. നേടി. ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസിന്റെ സിറ്റിങ്‌ സീറ്റാണ്‌. കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ രാജിവെച്ച്‌ ബി.ജെ.പി.യില്‍ ചേര്‍ന്നവരാണ്‌ ഇവിടെ ജയിച്ചവര്‍ എന്നതാണ്‌ ശ്രദ്ധേയം.

thepoliticaleditor

ബംഗാളില്‍ തൃണമൂലിന്‌ എതിരാളികള്‍ ഇല്ലാത്ത സ്ഥിതി തന്നെയാണിപ്പോള്‍. നാല്‌ നിയമസഭാ മണ്ഡലങ്ങളില്‍ തൃണമൂല്‍ തൂത്തുവാരി. രണ്ട്‌ എണ്ണം ബി.ജെ.പി.യില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി 57 വോട്ടിന്‌ കഷ്ടിച്ച്‌ ജയിച്ച ദിന്‍ഹത മണ്ഡലത്തില്‍ അദ്ദേഹം രാജിവെച്ചതിനെത്തുടര്‍ന്ന്‌ നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ ഒന്നര ലക്ഷത്തില്‍പരം വോട്ടിനാണ്‌ ജയിച്ചിരിക്കുന്നത്‌. ഈ മണ്ഡലത്തില്‍ നേരത്തെ ജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥി ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിസിത്‌ പ്രമാണിക്‌ ആണ്‌. എം.പി. സ്ഥാനം നിലനിര്‍ത്താനായിരുന്നു ഇദ്ദേഹം നിയമസഭാ സീറ്റ്‌ രാജിവെച്ചത്‌. ശാന്തിപൂരിലും ബി.ജെ.പി.യില്‍ നിന്നും തൃണമൂല്‍ മികച്ച ഭൂരിപക്ഷത്തിന്‌ പിടിച്ചെടുത്തിരിക്കയാണ്‌.

ഹിമാചലില്‍ മുന്‍മുഖ്യമന്ത്രി വീരഭദ്രസിങിന്റെ ഭാര്യ പ്രതിഭാ സിങ്‌ മാണ്ഡി ലോക്‌ സഭാസീറ്റ്‌ ബി.ജെ.പി.യില്‍ നിന്നും പിടിച്ചെടുത്തു. 2019-ല്‍ ബി.ജെ.പി.ക്ക്‌ നാല്‌ ലക്ഷത്തില്‍പരം വോട്ട്‌ ഭൂരിപക്ഷം കിട്ടിയ മണ്ഡലമാണിത്‌. മാത്രമല്ല മൂന്ന്‌ നിയമസഭാ സീറ്റിലും ഇവിടെ കോണ്‍ഗ്രസ്‌ തന്നെ ജയിച്ചു. ഇതില്‍ ഒന്ന്‌ ബി.ജെ.പി.യുടെ സിറ്റിങ്‌ സീറ്റായിരുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ രണ്ട്‌ സിറ്റിങ്‌ സീറ്റുകളില്‍ ബി.ജെ.പി.യും ബി.ജെ.പിയുടെ ഒരു സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്‌. ലോക്‌സഭാ സീറ്റില്‍ ബി.ജെ.പി. തന്നെ മുന്നില്‍. ബിഹാറില്‍ രണ്ട്‌ നിയമസഭാ സീറ്റില്‍ ജെ.ഡി.യു.വും ആര്‍.ജെ.ഡി.യും ഓരോ ഇടത്തു മുന്നിട്ടു നില്‍ക്കുന്നു. നേരത്തെ രണ്ടും ഭരണകക്ഷിയായ നിതീഷ്‌ കുമാറിന്റെ ജെ.ഡി.യുവിന്റെ കയ്യിലായിരുന്നു. കര്‍ണാടകത്തില്‍ രണ്ട്‌ സീറ്റുകളി്‌ല്‍ ഒന്ന്‌ ബി.ജെ.പി. ജനതാദള്‍ എസ്‌ില്‍ നിന്നും പിടിച്ചെടുത്തു. എന്നാല്‍ ഹംഗല്‍ സീറ്റ്‌ ഭരണകക്ഷിയായ ബി.ജെ.പി.യില്‍ നിന്നും കോണ്‍ഗ്രസാണ്‌ പിടിച്ചെടുത്തിരിക്കുന്നത്‌. ജനതാദളിനാണ്‌ സംസ്ഥാനത്ത്‌ നഷ്ടം വന്നിരിക്കുന്നത്‌. രാജസ്ഥാനില്‍ രണ്ട സീറ്റിലും ഭരണകക്ഷിയായ കോണ്‍ഗ്രസ്‌ തന്നെ ജയിച്ചു. ആന്ധ്രയിലും ഭരണകക്ഷിയായ വൈ.എസ്‌.ആര്‍.കോണ്‍ഗ്രസിനാണ്‌ ജയം. മഹാരാഷ്ട്രയില്‍ ദെഗ്ഗൂര്‍ സീറ്റില്‍ ഭരണത്തിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്‌ തന്നെ ജയിച്ചു. ദാദ്ര നഗര്‍ഹവേലി ലോക്‌സഭാ സീറ്റില്‍ ശിവസേന അരലക്ഷം വോട്ടിന്‌ ജയിച്ചു. തെലങ്കാനയില്‍ ഭരണകക്ഷിയായ ടി.ആര്‍.എസില്‍ നിന്നും രാജിവെച്ച്‌ ബി.ജെ.പി.യിലെത്തിയ മുന്‍മന്ത്രി എടാല രാജേന്ദ്രന്‍ ജയിച്ചു. ബിഹാറില്‍ ലോക്‌ദള്‍ നേതാവ്‌ അഭയ്‌ ചൗട്ടാലയ്‌ക്കാണ്‌ വിജയം ഉണ്ടായത്‌.

Spread the love
English Summary: bye elctions results-assam madhyapradesh for bjp,bengal for trinamool and in himachal landslide victory for congress

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick