കങ്കണയുടെ പ്രസംഗം ഒന്നുകില്‍ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹമെന്ന് വരുണ്‍ഗാന്ധി…കങ്കണ പറഞ്ഞത്…

ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014-ലാണെന്നും 1947-ല്‍ കിട്ടിയത് ഭിക്ഷയാണെന്നുമുളള നടി കങ്കണ റണൗട്ടിന്റെ പ്രതികരണത്തിനെതിരെ വിവിധ കോണുകളില്‍ രോഷം. ഈ വര്‍ത്തമാനം ഒന്നുകില്‍ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹമെന്ന് ബി.ജെ.പി. എം.പി. വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. കങ്കണയുടെ വാക്കുകള്‍ക്കെതിരെ ആം ആദ്മി ദേശീയ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സ...

സര്‍ദ്ദാര്‍ ഉദ്ദം കണ്ടവര്‍ വിക്കി കൗശലിനെ മറക്കില്ല…താര സുന്ദരി കത്രീന കൈഫിനും ഇനി മറക്കാൻ പറ്റില്ല…

ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ വാർത്തയാണ് ഈ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഈ മാസം ആദ്യം ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത ബയോപിക് സര്‍ദ്ദാര്‍ ഉദ്ധം വന്‍ ജനപ്രീതിയാണ് വിക്കി കൗശലിന് നേടിക്കൊടുത്തിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലെ അതിഗംഭീരമായ ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ഈ സിനിമ ധീരരക്തസാക്ഷിയ...

ഹിന്ദുത്വ സംഘടനകളെ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുസ്തകം

ഹിന്ദുത്വ സംഘടനകളെ ഭീകര സംഘടനകളായ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്യുന്ന അധ്യായവുമായി ഇന്നലെ പ്രകാശനം ചെയ്ത കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ 'സൺറൈസ് ഓവർ അയോധ്യ' എന്ന പുസ്തകത്തെ ചൊല്ലി ബഹളം. ബുധനാഴ്ച പുറത്തിറക്കിയ ഉടനെ അദ്ദേഹത്തിനെതിരെ വിവേക് ​​ഗാർഗ് എന്ന അഭിഭാഷകൻ ഡൽഹി പോലീസിൽ പരാതി നൽകി. ഹിന്ദുത്വത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാ...

ഇന്ത്യയില്‍ ആദ്യമായി പിങ്ക് പുള്ളിപ്പുലി!

ഇന്ത്യയില്‍ ആദ്യമായി പിങ്ക് ലെപ്പേര്‍ഡ് എന്ന അപുര്‍വ്വ വനം വകുപ്പിന്റെ ക്യാമറയില്‍ പെട്ടു. ടൈംസ് ഓഫ് ഇന്ത്യ-യാണിത് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ അരാവതി മലനിരകളില്‍ പെട്ട റണക്പൂര്‍ മേഖലയില്‍ സ്ഥാപിച്ച ക്യാമറയിലാണ് ഈ പുലിയുടെ ദൃശ്യം കിട്ടിയത്. പെണ്‍പുലിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് വയസ്സുണ്ടെന്നും മനസ്സിലാവുന്നുണ്ടെന്ന് വനം വ...

നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സിആര്‍പിഎഫ് ജവാന്‍ അതിന് പറഞ്ഞ കാരണം വിചിത്രവും ഞെട്ടിക്കുന്നതും…

ചത്തീസ്ഗഢില്‍ ഇന്നലെ പുലര്‍ച്ചെ സുക്മ ജില്ലയിലെ ക്യാമ്പില്‍ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന സി.ആര്‍.പി.എഫ്. ജവാന്‍ അത് ചെയ്തത് എന്തിനായിരുന്നു- ജവാനെ ചോദ്യം ചെയ്തതില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. സഹപ്രവര്‍ത്തകര്‍ തന്റെ ഭാര്യയെക്കുറിച്ച് നിരന്തരം പരിഹസിക്കുകയും പരുഷയായ കാളി എന്ന് അപഹസിക്കുകയും ചെയ്തതില്‍ ക്ഷുഭിതനായാണ് താന്‍ ...

മത്സരത്തിൽ പാകിസ്ഥാനോട് തോറ്റാൽ കോലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരാൾ അറസ്റ്റിൽ…സംഭവം ഇങ്ങനെയായിരുന്നു…

ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയുടെയും പിഞ്ചു മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ ഹൈദരാബാദിൽ അറസ്റ്റിൽ. ബുധനാഴ്ചയാണ് 23 കാരനായ പ്രതിയെ മുംബൈ പോലീസിന്റെ സൈബർ സെൽ പിടികൂടിയത്. രാംനാഗേഷ് അകുബത്തിനി എന്നാണ് അറസ്റ്റിലായ വ്യക്തിയുടെ പേര് . ഹൈദരാബാദ് ഐഐടിയിൽ നിന്നാണ് ബിടെക് പൂർത്തിയാക്കി എഞ്ചിനീയറായ അദ്ദേഹം കു...

സിദ്ദുവിന്റെ വാശി ജയിച്ചു…പഞ്ചാബിൽ അഡ്വക്കറ്റ്‌ ജനറലിനെ മാറ്റി, ഡി.ജി.പി.യും തെറിക്കും

സംസ്ഥാന പാർട്ടി അധ്യക്ഷൻ നവജ്യോത് സിദ്ദുവിന്റെ സമ്മർദ്ദത്തിന് വഴങ്ങി പഞ്ചാബിലെ കോൺഗ്രസ് സർക്കാർ. പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തു നിന്നും എപിഎസ് ഡിയോളിന്റെ രാജി സ്വീകരിച്ചു. നാളെ പഞ്ചാബിൽ പുതിയ എ.ജിയെ നിയമിക്കും. ഡിജിപി ഇഖ്ബാൽപ്രീത് സഹോതയെയും നീക്കും. ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ചരൺജിത് ചന്നി വാർത്താസമ്മേളനത്തിലാണ് ഇക...

രോഹിത്‌ ശര്‍മ്മ ഇന്ത്യന്‍ ടീമിന്റെ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക്‌…

ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ അടുത്ത ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. നവംബർ 17നാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആരംഭിക്കുന്നത്. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓപ്പണര്‍ കെ.എല്‍.രാഹുല്‍ വൈസ്...

ത്രിപുരയില്‍ സംഭവിക്കുന്നത് നമ്മളാരും അറിയുന്നില്ല…മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നില്ല

ത്രിപുരയില്‍ ഇപ്പോള്‍ പൊലീസ് രാജ് ആണ്. അഭിപ്രായ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും ഇല്ലെന്ന് തെളിയിച്ചുകൊണ്ട് ത്രിപുര പോലീസ് 68 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും 32 ഫേസ് ബുക്ക് അക്കൗണ്ടുകള്‍ക്കും രണ്ട് യു-ട്യൂബ് അക്കൗണ്ടുകള്‍ക്കും എതിരെ യു.എ.പി.എ. ചുമത്തി കേസ് എടുത്തിരിക്കയാണ്. ഇതില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും ഉള്‍പ്പെടുന്നു. വാ...

ആദ്യത്തെ സൂചി രഹിത വാക്‌സിന്‍, സൈക്കോവ്-ഡി. ഇന്ത്യയില്‍ ഉടനെ…ഈ വാക്‌സിന്റെ വിശേഷങ്ങള്‍

സിറിഞ്ചില്ലാതെ ശരീരത്തിലേക്ക് ഇന്‍ജക്ട് ചെയ്യാവുന്ന തരം കൊവിഡ് വാക്‌സിന്‍ ഉടനെ ഇന്ത്യയുടെ വാക്‌സിന്‍ കാമ്പയിനിന്റെ ഭാഗമാകും. സൈഡസ് കാഡില നിര്‍മിക്കുന്ന ഈ സൂചി രഹിത വാക്‌സിന്റെ ഒരു കോടി ഡോസ് ഇന്ത്യ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. സൈക്കോവ്-ഡി എന്നാണ് ഈ വാക്‌സിന് പേര്. ഇത് മൂന്ന് ഡോസ് ആണ് നല്‍കുക. ആദ്യം മുതിര്‍ന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്...