Categories
latest news

ഹിന്ദുത്വ സംഘടനകളെ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുസ്തകം

ഹിന്ദുത്വ സംഘടനകളെ ഭീകര സംഘടനകളായ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്യുന്ന അധ്യായവുമായി ഇന്നലെ പ്രകാശനം ചെയ്ത കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ ‘സൺറൈസ് ഓവർ അയോധ്യ’ എന്ന പുസ്തകത്തെ ചൊല്ലി ബഹളം. ബുധനാഴ്ച പുറത്തിറക്കിയ ഉടനെ അദ്ദേഹത്തിനെതിരെ വിവേക് ​​ഗാർഗ് എന്ന അഭിഭാഷകൻ ഡൽഹി പോലീസിൽ പരാതി നൽകി. ഹിന്ദുത്വത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഖുർഷിദിനെതിരെയുള്ള ആരോപണം. ‘ഹിന്ദുത്വം സന്യാസിമാരുടെ സനാതന ധർമ്മത്തെയും പുരാതന ഹിന്ദുമതത്തെയും മാറ്റിനിർത്തുന്നു, അത് എല്ലാ തരത്തിലും ഐഎസിനെയും ബോക്കോ ഹറാം പോലുള്ള ജിഹാദി ഇസ്ലാമിക സംഘടനകളെയും പോലെയാണ്–ഖുർഷിദ് നടത്തിയ പരാമർശം ഇതാണ്. ബിജെപി നേതാവ് കപിൽ മിശ്ര സോഷ്യൽ മീഡിയയിലൂടെ സൽമാൻ ഖുർഷിദിനെതിരെ രംഗത്തെത്തി. നിങ്ങളും ഹമീദ് അൻസാരിയാണെന്ന് തെളിയിക്കാൻ ആഗ്രഹിക്കുകയാണോ എന്ന് മിശ്ര ചോദിക്കുന്നു.

Spread the love
English Summary: NEW BOOK OF SALMAN KHURSHID CREATS CRITICISM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick