Categories
latest news

ഇന്ത്യയില്‍ ആദ്യമായി പിങ്ക് പുള്ളിപ്പുലി!

ഇന്ത്യയില്‍ ആദ്യമായി പിങ്ക് ലെപ്പേര്‍ഡ് എന്ന അപുര്‍വ്വ വനം വകുപ്പിന്റെ ക്യാമറയില്‍ പെട്ടു. ടൈംസ് ഓഫ് ഇന്ത്യ-യാണിത് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ അരാവതി മലനിരകളില്‍ പെട്ട റണക്പൂര്‍ മേഖലയില്‍ സ്ഥാപിച്ച ക്യാമറയിലാണ് ഈ പുലിയുടെ ദൃശ്യം കിട്ടിയത്. പെണ്‍പുലിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് വയസ്സുണ്ടെന്നും മനസ്സിലാവുന്നുണ്ടെന്ന് വനം വകുപ്പധികൃതര്‍ വ്യക്തമാക്കുന്നു. സാധാരണ പുളളിപ്പുലിയുടെ ദേഹത്തിന് നരച്ച മഞ്ഞ നിറമാണെങ്കില്‍ ഈ പുലിക്ക് പിങ്ക് നിറമാണ് എന്നതാണ് ഈ ഇനത്തിന് പിങ്ക് ലെപ്പേര്‍ഡ് എന്ന പേര് നേടിക്കൊടുത്തത്. വന്യജീവി സംരക്ഷണ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ ഹിതേഷ് മോട്ട്വാനിയാണ് പുലിയുടെ വര്‍ത്തമാനം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ദക്ഷിണാഫ്രിക്കയിലാണേ്രത ഇതിനു മുമ്പ് ഇത്തരം ഇനത്തെ കണ്ടെത്തിയിട്ടുള്ളത്.

Spread the love
English Summary: PINK LEOPARD SPOTTED IN ARAVALI HILLS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick