Categories
latest news

കൊവാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കൊവിഡ്‌ വാക്‌സിനായ കൊവാക്‌സിന്‌ ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗ അനുമതി നല്‍കി. ഇന്ത്യയ്‌ക്ക്‌ ഇത്‌ നിര്‍ണായകമായ അഭിമാന മുഹൂര്‍ത്തമായി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ ഇന്തയില്‍ ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്‌ അന്താരാഷ്ട്ര സഞ്ചാരം സാധ്യമല്ലാതെ വന്നിരുന്നു. മാത്രമല്ല, പുറം രാജ്യങ്ങളില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാത്ത സാഹചര്യവും ഉണ്ടായി. അഹമ്മദാബാദ്‌ ആസ്ഥാനമായ ഭാരത്‌ ബയോ ടെക്‌ ലിമിറ്റഡ്‌ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച വാക്‌സിനാണ്‌ കൊവാക്‌സിന്‍.

കൊവാക്‌സിന്‌ ഡബ്ല്യു.എച്ച്‌.ഒ. അംഗീകാരം വൈകുന്നത്‌ ഇന്ത്യയ്‌ക്ക്‌ അഭിമാന പ്രശ്‌നമായി മാറിയിരുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ മാസം 26-ന്‌ ചേര്‍ന്ന യോഗത്തില്‍ അംഗീകാരം കിട്ടുമെന്ന്‌ കരുതിയെങ്കിലും ഉണ്ടായില്ല. കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ലോകാരോഗ്യ സംഘടന തേടുകയാണുണ്ടായത്‌.
ഇക്കഴിഞ്ഞ ദിവസം റോമില്‍ ജി -20 ഉച്ചകോടിക്കായി പോയ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകാരോഗ്യ സംഘടനാ മേധാവി അന്റോണിയോ ഗുട്ടെറസുമായി കൊവാക്‌സിന്‍ അംഗീകാരം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌തിരുന്നു എന്നാണ്‌ അറിവ്‌. അംഗീകാരം ഉടന്‍ കിട്ടുകയാണെങ്കില്‍ ഇന്ത്യ അടുത്ത വര്‍ഷം അഞ്ച്‌ ബില്യന്‍ കൊവിഡ്‌ വാക്‌സിന്‍ തയ്യാറാക്കി നല്‍കുമെന്നും മോദി വാഗ്‌ദാനം ചെയ്‌തിരുന്നു.

thepoliticaleditor
Spread the love
English Summary: WHO GRANT APPROVAL FOR EMERGENCY USAGE OF COVAXIN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick