Categories
latest news

ബിഹാറില്‍ ലാലു മാജിക്‌ വിലപ്പോയില്ല, ആര്‍.ജെ.ഡി. തോറ്റു തൊപ്പിയിട്ടു

ബിഹാറിലെ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ അവകാശവാദം പൊളിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ രണ്ട്‌ നിയമസഭാ സീറ്റിലും പാര്‍ടി തോറ്റു. കോണ്‍ഗ്രസുമായി ബന്ധം പിരിഞ്ഞ്‌, മഹാസഖ്യം വിട്ട്‌ ഒറ്റയ്‌ക്ക്‌ ശക്തി തെളിയിക്കാനുള്ള നീക്കം അമ്പേ പാളിയിരിക്കുകയാണ്‌ തേജസ്വി യാദവിന്റെയും ലാലുവിന്റെയും. കുശേശ്വരസ്ഥാന്‍, താരാപ്പൂര്‍ എന്നീ സീറ്റുകളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്‌. രണ്ടിടത്തും പച്ച പിടിച്ചില്ല. താരാപ്പൂരില്‍ ജയിക്കുമെന്ന്‌ ഉറപ്പു പറഞ്ഞിട്ടും ജയിച്ചത്‌ ജെ.ഡി.യു. രാജീവ് കുമാർ സിംഗ് 3821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കുശേശ്വരസ്ഥാൻ മണ്ഡലത്തിൽ ജെഡിയു സ്ഥാനാർത്ഥി അമൻ ഹസാരി 12,698 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.

Spread the love
English Summary: rjd defeated in hihar bye election all in two seats

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick