പ്രിയങ്കയുടെ ഭര്‍ത്താവിനെ ആദായനികുതി വകുപ്പ് വീട്ടിലെത്തി ചോദ്യം ചെയ്തു

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തി വധേരയെ ചോദ്യം ചെയ്തു. അഞ്ച് മണിക്കൂര്‍ നേരം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ ബിനാമി സ്വത്തുക്കളെ സംബന്ധിച്ച വധേരയുടെ മൊഴി രേഖപ്പെടുത്തി. എല്ലാ ചോദ്യത്തിനും മറുപടി നല്‍കിയതായും ബിനാമി സ്വത്തുക്കള്‍ സംബന്ധിച്ച് ഒരു കേസും ഇല്ല...

പക്ഷിപ്പനി കേരളത്തില്‍ മാത്രമല്ല.. ഉത്തരേന്ത്യയിലും പിടിമുറുക്കുന്നു

കൊവിഡ് വ്യാപനം കുറയുന്ന ലക്ഷണങ്ങള്‍ കാണിക്കുമ്പൊഴേക്കും ഉത്തരേന്ത്യയില്‍ പക്ഷിപ്പനി പിടിമുറുക്കുന്നു. കേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും താറാവ്, കോഴിഫാമുകളില്‍ രോഗം കണ്ടെത്തി. H-5 N-8 എന്ന വൈറസാണ് രോഗം പരത്തുന്നത്.ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രാജസ്ഥാനിലും ഗുജറാത്തിലും പക്ഷികള്‍ ചത്തത് ആശങ്ക ...

മതം മാറി വിവാഹം : യു.പിയില്‍ ഒരു മാസത്തിനിടെ 51 പേര്‍ ജയിലില്‍… എല്ലാ കേസും മുസ്ലീങ്ങള്‍ക്കെതിരെ

ലവ് ജിഹാദ് ഉണ്ടന്ന് ആരോപിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസ്സാക്കിയ നിയമവിരുദ്ധ മതംമാറ്റം തടയല്‍ ഓര്‍ഡിനന്‍സ് 2020 നിലവില്‍ വന്ന് ഒരു മാസത്തിനകം 51 പേര്‍ ഈ നിയമത്തിന്‍കീഴില്‍ ജയലില്‍ അടയ്ക്കപ്പെട്ടു. ഏറ്റവു വലിയ കൗതുകം ഇവയില്‍ ഒരു ഹിന്ദുവിനെതിരെ പോലും കേസില്ല എന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു-മുസ്ലീം വി...

ഇടതു കോട്ടയായ കെ.എസ്.ആര്‍.ടി.സി യൂണിയനുകളില്‍ ബി.എം.എസ് വളര്‍ന്നതെങ്ങിനെ…

സി.ഐ.ടി.യും എ.ഐ.ടി.യു.സി.യും ഐ.എന്‍.ടി.യുസി.യും മാത്രം അംഗീകൃത ട്രേഡ് യൂണിയനുകളായി കാലാകാലമായി ഇടം പിടിച്ചടക്കി വെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി.യില്‍ മൂന്നര പതിറ്റാണ്ടിനു ശേഷം ആദ്യമായി ബി.ജെ.പി.യുടെ യൂണിയനായ ബി.എം.എസിന് അഭൂതപൂര്‍വ്വമായ തൊഴിലാളി പിന്തുണയോടെ അംഗീകാരം കിട്ടിയത് ഇടതു യൂണിയനുകളെ ഞെട്ടിച്ചു. റഫറണ്ടത്തില്‍ ജയിക്കാന്‍ 15 ശതമാനം വോട്ട...

7900 കോടി സംഭാവന ചെയ്ത ഒരു ഇന്ത്യന്‍ വ്യവസായിയെ അറിയണം… അത് അംബാനിയും അദാനിയുമല്ല !!!

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെ അല്ല അസിം പ്രേംജിയെ ആണ് രാജ്യം നമിക്കേണ്ടത്…റില.യന്‍സ് സാമ്രാജ്യത്തിന്റെ അധിപനായ മുകേഷും അദാനി ഗ്രൂപ്പിന്റെ ഉടമയായ ഗൗതം അദാനിയും പണം സമ്പാദിക്കാന്‍ മിടുക്കരാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഏറ്റവും അധികം പിന്തുണ കൈപ്പറ്റുന്ന രണ്ടുപേര്‍. പ്രധാനമന്ത്രിയുടെ മാനസതോഴനായിത്തീര്‍ന്ന് എല്ലാ ആനുകൂല്യങ്ങളും കൈപ്...

കാത്തിരുന്ന് കാലു കഴച്ച ശേഷം സിന്ധ്യയ്ക്ക് രണ്ടു മന്ത്രിസ്ഥാനം നല്‍കി

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാരിനെ താഴെയിറക്കി, കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി ബി.ജെ.പി.ക്ക് ഭരണക്കസേര നല്‍കിയ മുന്‍ കോണ്‍ഗ്രസ് പ്രമുഖന്‍ ജോതിരാദിത്യ സിന്ധ്യയെ പരമാവധി കാത്തു നിര്‍ത്തിയ ശേഷം രണ്ട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി.22 എം.എല്‍.എ.മാരുമായാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലേക്ക് പോയത്....

നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതിമാരുടെ മക്കള്‍ക്ക് വീടും സ്ഥലവും നഷ്ടപരിഹാരവും…
മന്ത്രിസഭ തീരുമാനിച്ചു

തീ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിൻകരയിലെ രാജൻ - അമ്പിളി ദമ്പതിമാരുടെ മക്കൾക്ക് വീടും സ്ഥലവും നഷ്ടപരിഹാര തുകയും നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. വീടും സ്ഥലവും രണ്ട് കുട്ടികൾക്കും അഞ്ച് ലക്ഷം രൂപ വീതവുമാണ് നൽകുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാവും. ഇളയ കുട്ടി രഞ്ജിത്തിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചിട്ട...

രണ്ട് മക്കള്‍…. അവര്‍ ദു:ഖശിലകള്‍ പോലെ…നെയ്യാറ്റിന്‍കരയില്‍ പി.കെ.ശ്രീമതി കണ്ടത്…

മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ പി.കെ. ശ്രീമതി നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സന്ദര്‍ശിച്ചതിന്റെ അനുഭവം എഴുതുന്നു… പറക്ക മുറ്റാത്ത രണ്ട്കുഞ്ഞുങ്ങളെ കാണാൻ ഉള്ളു പിടയുന്ന മനസ്സുമായാണു ഞങ്ങൾ നെയ്യാറ്റിൻ കരയിലെത്തിയത്‌. നിസ്സഹായരും മനസ്സ്‌ മരവിച്ചുപോയവരുമായ ആ രണ്ട്‌ മക്കളെ കണ്ട്‌ ഒരു നോക്കു കൊണ്ടോ ഒരു വാക്ക...

കര്‍ഷക സമരം : സമവായം ഉണ്ടായ രണ്ടു വിഷയങ്ങള്‍ ഏതൊക്കെ…വിശദാംശം

സമരത്തിന്റെ 35-ാം ദിവസം നടന്ന ഏഴാം റൗണ്ട് ചര്‍ച്ചയില്‍ കര്‍ഷകരുന്നയിച്ച നാല് വിഷയങ്ങളില്‍ രണ്ടെണ്ണത്തില്‍ സമവായത്തിലെത്തിയതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു.അവ ഇവയാണ്..: കൃഷിക്കുള്ള വൈദ്യുതി സൗജന്യം… പാസ്സാക്കിയ വൈദ്യതി നിയമം അനുസരിച്ച് സബ്‌സിഡി കിട്ടില്ല. സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് ജലസേചനത്തിന് നല്‍കി വരുന്ന വൈദ്യുതി...

ബിഹാര്‍ രാഷ്ട്രീയം കലങ്ങുന്നു.. 17 എം.എല്‍.എ.മാര്‍ നിതീഷിനെ വിടാന്‍ തയ്യാറെന്ന് ആര്‍.ജെ.ഡി. നേതാവ്

അരുണാചല്‍ പ്രദേശില്‍ ജെ.ഡി.യു.വിന്റെ ആറ് എം.എല്‍.എ.മാരെ ബി.ജെ.പി. റാഞ്ചിയതിനെത്തുടര്‍ന്ന് ബിഹാറില്‍ ജെ.ഡി.യു.-ബി.ജെ.പി. സഖ്യത്തില്‍ വലിയ വിള്ളല്‍ വീണിരിക്കയാണ്. ബി.ജെ.പി. തന്നെ ചതിക്കുകയാണെന്ന് നിതീഷ്‌കുമാര്‍ ചിന്തിക്കുന്നുണ്ട്. ഇതോടൊപ്പം പ്രതിപക്ഷമായ ആര്‍.ജെ.ഡി. കൂടുതല്‍ നീക്കങ്ങളിലൂടെ നിതീഷിന്റെ ഭരണം അവസാനിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ന...