മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ പി.കെ. ശ്രീമതി നെയ്യാറ്റിന്‍കരയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സന്ദര്‍ശിച്ചതിന്റെ അനുഭവം എഴുതുന്നു…
പറക്ക മുറ്റാത്ത രണ്ട്കുഞ്ഞുങ്ങളെ കാണാൻ ഉള്ളു പിടയുന്ന മനസ്സുമായാണു ഞങ്ങൾ നെയ്യാറ്റിൻ കരയിലെത്തിയത്.

നിസ്സഹായരും മനസ്സ് മരവിച്ചുപോയവരുമായ ആ രണ്ട് മക്കളെ കണ്ട് ഒരു നോക്കു കൊണ്ടോ ഒരു വാക്കു കൊണ്ടോ അവരുടെ മനസിനേറ്റ മുറിവിനു ഒരു ലേപന മാവുമെങ്കിൽ എന്ന് മനസ്സ് പറഞ്ഞത്കൊണ്ടാണു ഇന്നു തന്നെ നെയ്യാറ്റിൻ കര യിലേക്ക് പോയത്. ഊഹിച്ചത് പോലെ തന്നെ; ഒരു തുള്ളി വെള്ളം അവർ കുടിക്കാൻ തയ്യാറാകുന്നില്ല ;അവർക്ക് വെള്ളം ഇറങ്ങുന്നില്ല. കുറേ നേരം ഞങ്ങൾ (. ആൻസലൻ. M. L. A. ,മീനാംബിക , പുഷ്പലത, ഹീബ എന്നിവരടക്കം) കുട്ടികളോടൊപ്പം ഇരുന്നു. കുറേ നേരം മൗനമായി ഇരുന്നു. തളർന്നിരിക്കുന്ന മക്കളോട് കുറച്ച് ചായ തന്നാൽ കുടിക്കുമോ എന്നു സ്നേഹത്തോടെ ചോദിച്ചപ്പോൾ മനസില്ലാമനസ്സോടെ മൂത്ത കുട്ടി സമ്മതിച്ചു. ഇളയ കുട്ടിയേയും പതിയെ നിർബ്ബന്ധിച്ച് ചായ കുടിപ്പിച്ചു. “ഞങ്ങൾക്കു മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമാണു ” എന്ന് മൂത്ത കുട്ടി ഞങ്ങളോട് പറഞ്ഞു. “ഞങ്ങൾക്ക് മുഖ്യമന്ത്രിയെ കാണണം ” എന്നു കൂടി അവർ പറഞ്ഞപ്പോൾ ഞായറാഴ്ച ചടങ്ങ് ക്ഴിഞ്ഞാൽ മുഖ്യമന്ത്രിയെ കാണാൻ ഞാൻ അവരെ കൂട്ടി ക്കൊണ്ടു പോകുന്നുണ്ട് എന്ന് സ. ആൻസലൻ. M. L. A. പറഞ്ഞു. അവിടെ കൂടിയ പാവപ്പെട്ടവർ ചോദിച്ചു. മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുമോ? കേരളത്തിന്റെ മുഖ്യമന്ത്രിക്കു ഒറ്റവാക്കേ ഉള്ളൂ എന്നും പറഞ്ഞാൽ അതു പോലെ പ്രവർത്തിക്കുന്ന മുഖ്യ മന്ത്രിയാണെന്നും പറഞ്ഞപ്പോൾ അവർ തല കുലുക്കി സമ്മതിച്ചു. “അത് ഞങ്ങൾക്കറിയാം “. പിന്നേയും കുറേ സമയം അവരോടൊപ്പം ഇരുന്നതിനുശേഷം മടങ്ങി