സമരത്തിന്റെ 35-ാം ദിവസം നടന്ന ഏഴാം റൗണ്ട് ചര്‍ച്ചയില്‍ കര്‍ഷകരുന്നയിച്ച നാല് വിഷയങ്ങളില്‍ രണ്ടെണ്ണത്തില്‍ സമവായത്തിലെത്തിയതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു.
അവ ഇവയാണ്..:
- കൃഷിക്കുള്ള വൈദ്യുതി സൗജന്യം… പാസ്സാക്കിയ വൈദ്യതി നിയമം അനുസരിച്ച് സബ്‌സിഡി കിട്ടില്ല. സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് ജലസേചനത്തിന് നല്‍കി വരുന്ന വൈദ്യുതി സബിസിഡി തുടരണം എന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സമവായം ഉണ്ടായതായി കേന്ദ്രമന്ത്രി പറഞ്ഞു.
- പരിസ്ഥിതി മലിനീകരണം…. പാടങ്ങളിലെ കൃഷി അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുക തുടങ്ങിയ പ്രശ്‌നങ്ങളില്‍ കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വകരിക്കാന്‍ അനുവദിക്കുന്ന വകുപ്പ് റദ്ദാക്കണം എന്ന ആവശ്യത്തില്‍ സമവായം ഉണ്ടായി. അന്തരീക്ഷമലിനീകരണവുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ നിന്നും കേസ് എടുക്കുന്നതില്‍ നിന്നും കര്‍ഷകരെ ഒഴിവാക്കുമെന്ന് തീരുമാനിച്ചു.
എന്നാല്‍ ഏറ്റവും പ്രധാന ഡിമാന്റായ മിനിമം സപ്പോര്‍ട്ട് പ്രൈസ് അഥവാ എം.എസ്.പി. സംബന്ധിച്ച് നിയമത്തില്‍ മാറ്റം ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ ഇന്നും വ്യക്തമാക്കുന്നത്. എം.എസ്.പി. തുടരും എന്ന് എഴുതി നല്‍കാമെന്ന് ഇന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ നിയമത്തില്‍ ഇത് ഉള്‍പ്പെടുത്താതെ ഒരു കാര്യവും ഇല്ലെന്നാണ് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കുന്നത്. ഈ പ്രധാന വിഷയത്തില്‍ സര്‍ക്കാരിന് ഒരു മാറ്റവും ഇന്നും ഇല്ല.