മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചുവീഴ്ത്തുന്ന ഉത്തര്‍പ്രദേശ് കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ് !!! 5 വര്‍ഷത്തെ കണക്കുകള്‍ പറയുന്ന കഥകള്‍…

യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ മാധ്യമ സ്വാതന്ത്ര്യം അതിക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കണക്കുകള്‍ പറയുന്നു.2017-ല്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ 2022വരെ യുപി യില്‍ കൊല്ലപ്പെട്ടത് 12 മാധ്യമപ്രവര്‍ത്തകരാണ്. 48 മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു, 66 പേരെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ...

ഫോണ്‍ പേ ഇനി എല്ലാ പണമിടപാടും സൗജന്യമല്ല…നല്ലൊരു പണി തന്നിട്ടുണ്ട്‌

മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജിന് ഇനി ഓണ്‍ലൈന്‍ മണിട്രാന്‍സ്ഫര്‍ ആപ് ആയ ഫോണ്‍ പേ സേവനത്തുക ഈടാക്കാന്‍ പോകുന്നു. ആദ്യമായാണ് ഇന്ത്യയിലെ ഒരു മണിട്രാന്‍സ്ഫര്‍ ആപ് മൊബൈല്‍ റിച്ചാര്‍ജ്ജിന് ഫീസ് ഈടാക്കുന്നത്. 50 മുതല്‍ 100 രൂപ വരെയുള്ള റീച്ചാര്‍ജ്ജിന് ഒരു രൂപയും നൂറുരൂപയ്ക്കു മേല്‍ രണ്ടു രൂപയുമാണ് ഫീസായി ഈടാക്കുകയെന്ന് കമ്പനി അറിയിച്ചു. ആഗോള റീട്ടെയില്‍ ക...

നാലാഴ്ച നിര്‍ണായകം , വാക്സിന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം വ്യാപിക്കും-ആരോഗ്യ മന്ത്രി

അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മാത്രമല്ല മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാല്‍ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. വാക്സ...

പെഗാസസില്‍ ചീഫ്‌ ജസ്റ്റിസ്‌ നേരിട്ട്‌ ഇടപെടുന്നു, റിപ്പോര്‍ട്ടുകള്‍ സത്യമെങ്കില്‍ ആരോപണം ഗുരുതരമെന്ന്‌ എന്‍.വി. രമണ

സുപ്രീംകോടതിയില്‍ പെഗാസസ്‌ വിഷയത്തില്‍ വന്ന ഹര്‍ജികളെല്ലാം ചീഫ്‌ ജസ്റ്റിസ്‌ എന്‍.വി.രമണയുടെ ബഞ്ച്‌ നേരിട്ട്‌ കേട്ടുതുടങ്ങി. ഇന്നത്തെ പ്രാഥമിക വാദത്തിനു ശേഷം ഗൗരവമുള്ള പരാമര്‍ശങ്ങള്‍ ചീഫ്‌ ജസ്റ്റിസില്‍ നിന്നും ഉണ്ടായി. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമെങ്കില്‍ ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പരാമര്‍ശിച്ചു. സത്യം പുറത്തു...

ഡെല്‍ഹിയില്‍ ബാലികയെ കൊലപ്പെടുത്തി ചുട്ടുകരിച്ച ദാരുണ സംഭവം…ചുരുളഴിയുന്നത്‌ നിര്‍ഭയ സംഭവത്തെപ്പോലും തോല്‍പിക്കുന്ന ക്രിമിനല്‍ പദ്ധതി

ഡെല്‍ഹി കണ്ടോണ്‍മെന്റ്‌ പ്രദേശത്തെ നംഗല്‍ ഗ്രാമം ദളിതരും അധസ്ഥിതരും നഗരത്തിന്റെ പൊലിമ ചവച്ചു തുപ്പുന്ന സാധാരണ മനുഷ്യരും ജീവിതം നയിക്കുന്ന പ്രദേശമാണ്‌. ഇവിടുത്തെ ശ്‌മശാനത്തില്‍ അരങ്ങേറിയ ഞെട്ടിക്കുന്ന ക്രൂരത രാജ്യത്തിനു തന്നെ നാണക്കേടാണ്‌. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കഴിഞ്ഞ വര്‍ഷം സപ്‌തംബറില്‍ നടന്ന കൂട്ടമനഭംഗവും അതിനിരയായ പെണ്‍കുട്ടിയുടെ മൃതശരീ...

കേരളത്തിലെ ലോക്‌ഡൗണ്‍ രീതി മാറ്റാന്‍ തീരുമാനം… രോഗികളുടെ എണ്ണമനുസരിച്ച്‌ നിയന്ത്രണം, കടകള്‍ എല്ലാ ദിവസവും തുറക്കാം…

കേരളത്തില്‍ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ മാനദണ്ഡമാക്കിയുള്ള നിലവിലെ ലോക്‌ഡൗണ്‍ രീതി സര്‍ക്കാര്‍ മാറ്റുന്നു. ഇനി രോഗികളുടെ എണ്ണം അനുസരിച്ചായിരിക്കും ഓരോ പ്രദേശത്തും ലോക്‌ ഡൗണ്‍ നിയന്ത്രണം തീരുമാനിക്കുക. ഇതടക്കമുള്ള സമൂലമായ മാറ്റങ്ങള്‍ മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്നാണ്‌ അറിയുന്നത്‌. ഇന്നത്തെ കൊവിഡ്‌ അവലോകന യോഗത്തിലാണ്‌ തീര...

കര്‍ണാടകയില്‍ ഇളവുകള്‍…ചൊവ്വാഴ്‌ച മുതല്‍ രണ്ടാഴ്‌ചത്തേക്ക്‌

കൊവിഡ്‌ നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കര്‍ണാടകം വലിയ ഇളവുകള്‍ ചൊവ്വാഴ്‌ച മുതല്‍ നല്‍കാന്‍ തീരുമാനിച്ചു. ആരാധനാലയങ്ങള്‍ തുറക്കാം, വിവാഹം നടത്താം. പരമാവധി 100 പേര്‍ക്ക്‌ പങ്കെടുക്കാം. ആരാധനാലയങ്ങളില്‍ ദര്‍ശനവും പ്രാര്‍ഥനയും മാത്രമേ അനുവദിക്കൂ. കര്‍ണാടകയിലേക്ക്‌ പോകാന്‍ ഇനി മുതല്‍ ആദ്യ ഡോസ്‌ വാക്‌സിന്‍ എടുത്തതിന്റെ രേഖ മാത്രം മതി. ആര്‍.ടി.പി....

കൊവിഡ് മൂന്നാം തരംഗം ഡെല്‍റ്റ പ്ലസ് വകഭേദത്തിലൂടെ ? വാക്‌സിനുകളെ മറികടക്കാന്‍ ശേഷി, യു.എസ്.ഉള്‍പ്പെടെ ആശങ്കയില്‍

കേരളത്തിലുള്‍പ്പെടെ കണ്ടെത്തിയിട്ടുള്ള കൊവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് അഥവാ AY.01. എന്ത് പ്രത്യാഘാതമാണുണ്ടാക്കുക എന്ന കാര്യത്തില്‍ വിദഗ്ധരില്‍ വ്യത്യസ്ത അഭിപ്രായം. ഇന്ത്യയില്‍ മൂന്നാം തരംഗം ഡെല്‍റ്റ പ്ലസ് വകഭേദം വഴിയാവാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഡെല്‍റ്റ പ്ലസ് എല്ലാതരം വാക്‌സിനുകളെയും അതിജീവിക്കുന്ന തരമാണ് എന്ന് ഒരു വിഭാഗം പറയുന്നു....

ചൂടുകനക്കുന്നു, വാഹനഉടമകൾ ജാഗ്രതപുലർത്തണമെന്ന് യു എ ഇ

വേനൽ കൊടും ചൂടിലേക്ക് നീങ്ങുമ്പോൾ വാഹന ഉടമകളോട് ജാഗ്രതപുലർത്തണമെന്ന നിർദ്ദേശവുമായി യുഎഇ ഭരണകൂടം.വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ അംഗീകൃത വർക്ക് ഷോപ്പുകളിലൂടെ ചെയ്തുതീർക്കണം. ചുട്ടുപഴുത്ത റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ടയർ മുതൽ ഇലക്ട്രിക്കൽ ഘടകങ്ങളുടെ വരെ കാര്യത്തിൽ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ തീപിടിത്ത സാധ്യതവർധിക്കുമെന്നും പോലീസ് പറഞ്ഞു.പെട്രോൾ ചോർച്ചയ...

ഹോട്ടലുകളുമായി ചേര്‍ന്ന് ‘വാക്‌സിനേഷന്‍ സുഖവാസ പാക്കേജ്’ : ആശുപത്രികള്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍

സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ പാക്കേജ് എന്ന പേരില്‍ ആഡംബര ഹോട്ടലുകളുമായി ചേര്‍ന്ന് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ മുന്നറിയിപ്പു നല്‍കി.ദേശീയ വാക്‌സിനേഷന്‍ ദൗത്യത്തിന്റെ എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെയും ലംഘനമാണ് ഈ തരം വാക്‌സിനേ...