സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാക...

ഷവർമ ഉണ്ടാക്കണോ? ഇനി ഈ നിർദേശങ്ങൾ കർക്കശമായി പാലിക്കേണ്ടി വരും

ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഷവർമ കടകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിർബന്ധമായും പരിശീലനം നൽകണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ടു വയ്ക്കാനൊരുങ്ങുന്നത്. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപിക്കും. ഷവർമ കഴിച്ചു വിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹച...

സംസ്ഥാനത്ത് മേയ് 8 മുതല്‍ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; നിർദേശങ്ങൾ

സംസ്ഥാനത്ത് മേയ് 8 മുതല്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി 10 വരെയുളള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ഈ സമയത്തു പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ...

ഷവർമയിൽ നിന്ന് ഷിഗെല്ല വ്യാപനം; കാസർഗോഡ് ജാഗ്രത നിർദേശം

ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത് ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന സ്ഥിരീകരണത്തിനു പിന്നാലെ ജില്ലയിൽ ജാഗ്രത നിർദേശം.ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നാലു പേരിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ. കാസർഗ...

തളിപ്പറമ്പ്‌ നിയോജകമണ്ഡലം മുഴുവന്‍ ഇനി ക്യാമറാ നിരീക്ഷണ വലയത്തില്‍…മണ്ഡലത്തില്‍ എല്ലായിടത്തും ക്യാമറാ ശൃംഖല

ക്യാമറക്കണ്ണിൽ സുരക്ഷിതമാവുകയാണ് തളിപ്പറമ്പ് മണ്ഡലം. നിയമസഭാ നിയോജക മണ്ഡലം. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്റെ മണ്ഡലം കൂടിയാണിത്‌. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 80 ഓളം സ്ഥലത്ത് 187 ക്യാമറകളാണ് സുരക്ഷയൊരുക്കുക. പൊതുജനത്തിനും വിദ്യാർത്ഥികൾക്കും പോലീസ് സംവിധാനത്തിനും ഉപകാരപ്രദമാകുന്ന 'തേർഡ് ഐ' സിസിടിവി സർവയലൻസ് സംവിധാനം മാർച്ച് 20...

സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലും സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് : അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം !!!

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരിലും സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേര് തന്നെ ഉപയോഗിച്ചത്. 14 ലക്ഷം രൂപയാണ് കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ച് തട്ടിയത്. കുണ്ടറ സ്വദ...

തെക്കൻ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദം… ഈ സമുദ്ര മേഖലകളിലേക്ക് മൽസ്യ ബന്ധനത്തിനായി പോകാൻ പാടില്ല : വിശദാംശങ്ങൾ

തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമർദം ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമർദ്ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടാത്തത് കൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയ...

സ്‌കൂള്‍ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു…കേട്ടാൽ ഞെട്ടുന്ന അതിക്രമങ്ങൾ പുറത്ത്

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്‌തു. സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ ഡോ: സുനില്‍ കുമാറിനെതിരെയാണ് നടപടി . കാലിക്കറ്റ് സര്‍വകലാശാല വിസി ആണ് സസ്‌പെൻഡ് ചെയ്തത് . വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സ‌ർവകലാശാല നടപടിയെടുത്തത്. ഡോ. സുനില്‍ കുമ...

പ്രമേഹം തടയണമോ…സ്‌ത്രീകള്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട അഞ്ച്‌ കാര്യങ്ങള്‍

സ്‌ത്രീകളില്‍ പ്രമേഹം ഇന്ന്‌ വ്യാപകമാണ്‌. ടൈപ്പ്‌ രണ്ട്‌ പ്രമേഹം പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വര്‍ധിച്ച രീതിയിലുള്ള കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കും സഹായക ഘടകമായിത്തീരുന്നുണ്ട്‌. മാത്രമല്ല, മറ്റൊരു പ്രധാന കാര്യം, പ്രമേഹമുള്ള സ്‌ത്രീകളില്‍ പോളിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌ എന്ന പേരിലുള്ള ഗര്‍ഭാശയ രോഗത്തിനും വര്‍ധിച്ച സാധ്യതയാണ്‌. ഹൃദ്രോഗ...

സ്കൂൾ അന്തരീക്ഷം കലുഷിതം…ഉഡുപ്പി ജില്ലയിൽ സ്‌കൂളുകൾക്ക് ചുറ്റും 144

ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കർണാടകയിലെ ഉഡുപ്പി ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഫെബ്രുവരി 19 വരെ ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രിമിനൽ ചട്ടം സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവ് നടപ്പാക്കി. ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങൾ കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുമെന്ന് കർണാട...