Categories
latest news

ഇലക്ഷന്‍ ഡ്യൂട്ടി ചെയ്ത 1600 അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് യു.പി.ടീച്ചേഴ്‌സ് യൂണിയന്‍, യോഗിയുടെ കണക്കില്‍ മൂന്നു പേര്‍ മാത്രം

കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനഘടത്തിലാണ് ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവരില്‍ 1600 അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കണക്കുകള്‍ നിരത്തി വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത് യു.പി. ടീച്ചേഴ്‌സ് യൂണിയനാണ്. എന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കണക്കില്‍ വെറും മൂന്ന് അധ്യാപകര്‍ മാത്രമാണ് മരിച്ചതെന്ന് ദേശീയ മാധ്യമം ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പേരുടെ കുടുംബത്തിനായി പത്ത് ലക്ഷം രൂപ വീതം കൊടുത്ത് സര്‍ക്കാര്‍ കാര്യം അവസാനിപ്പിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. ഉത്തര്‍പ്രദേശിലെ കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച് യഥാര്‍ഥ കണക്കുകളൊന്നും പുറത്തു വരുന്നില്ല എന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരോപിക്കുന്നു.

Spread the love
English Summary: 1600 teachers died of covid infection who done election duty in uttar pradesh panchayath poll

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick