ധര്‍മശാലയില്‍ നടക്കുന്ന ഹാപ്പിനെസ് ഫെസ്ററിവലിന്റെ കലാവേദിയില്‍ ഇന്ന് തിങ്കളാഴ്ച വൈകീട്ട് പ്രശസ്ത കവി ബാലചന്ദ്രന് ചുള്ളിക്കാട് അതിഥിയായി എത്തും. വൈകീട്ട് അഞ്ചുമണിക്ക് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്.
വൈകീട്ട് 6.30-ന് അശ്വമേധം ഫെയിം ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന മെഗാ ക്വിസ് പരിപാടി തല്‍സമയം വേദിയില്‍ അരങ്ങേറും. അറിവുല്‍സവം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ കേരളത്തിലെ മികച്ച വിദ്യാര്‍ഥികള്‍ അവരുടെ അറിവിന്റെ മാറ്റുരയ്ക്കുന്നത് നേരില്‍ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ഈ പരിപാടിക്കു ശേഷം ഇന്ന് കേരള കലാമണ്ഡലത്തിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്തപരിപാടിയാണ്.
രാവിലെ ഗവ.എന്‍ജിനിയറിങ് കോളേജില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചിട്ടുണ്ട്. തൊഴില്‍ തേടുന്ന അഭ്യസ്തവിദ്യര്‍ക്ക് അവസരമൊരുക്കുന്ന വേദിയായി ജോബ് ഫെയര്മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala