Categories
latest news

ലോക വൻ ശക്തികൾ സാമ്പത്തിക മാന്ദ്യത്തിലേക്കോ ? ഐഎംഎഫ് പ്രവചനം… ഇന്ത്യയുൾപ്പെടെ വളർച്ച താഴേക്ക്

2022 ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 6.8 ശതമാനമായി കുറച്ചു. 2022 ഏപ്രിലിൽ ആരംഭിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 7.4 ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് ജൂലൈയിൽ പ്രവചിച്ചിരുന്നു. ഇതാണ് ഇപ്പോൾ 6.8 ആയി കുറച്ചിരിക്കുന്നത് .

2021-22 സാമ്പത്തിക വർഷത്തിൽ (2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ) ഇന്ത്യയുടെ വളർച്ച 8.7 ശതമാനമായിരുന്നു. ആഗോള വളർച്ച 2021-ൽ 6.0 ശതമാനമായിരുന്നത് 2022-ൽ 3.2 ശതമാനമായും 2023-ൽ 2.7 ശതമാനമായും കുറയുമെന്നാണ് പ്രവചനം. 2001 ന് ശേഷമുള്ള ഏറ്റവും ദുർബലമായ വളർച്ചാ നിരക്കാണിത്. ഈ സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾക്ക് ബാധിച്ചു കഴിഞ്ഞ മാന്ദ്യത്തെ പ്രതിഫലിപ്പിക്കുന്നതായാണ് സൂചിപ്പിക്കുന്നത്.

thepoliticaleditor
Spread the love
English Summary: GDP GROWTH OF INDIA CUT SHORT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick