Categories
latest news

ഡൽഹി ആരോഗ്യ മന്ത്രിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.

കേസിലെ തുടർ നടപടികളുടെ ഭാഗമായാണ് ജെയിനിന്റെ ഡൽഹിയിലെ താമസ സ്ഥലങ്ങളിലും മറ്റ് ചില സ്ഥലങ്ങളിലും റെയ്‌ഡുകൾ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജെയിനിനെ ജൂൺ 9 വരെ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്

thepoliticaleditor

മെയ്‌ 30 ന് ആണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ ഇഡി അറസ്റ്റ് ചെയ്തത്.

ജെയിൻ ഷെയർഹോൾഡറായ നാല് കമ്പനികൾക്ക് ലഭിച്ച ഫണ്ടിന്റെ ഉറവിടം ജെയിന് വിശദീകരിക്കാൻ കഴിഞ്ഞില്ല എന്നാരോപിച്ച് സിബിഐ സമർപ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ ജെയിനിനെതിരെ അന്വേഷണ ഏജൻസി ക്രിമിനൽ കേസ് രജിസ്റ്റർ ചെയതിരുന്നു.

തന്റെ കമ്പനികൾ വഴി 16.39 കോടി രൂപയുടെ കള്ളപ്പണം ജെയിൻ വെളുപ്പിച്ചതായാണ് അന്വേഷണ ഏജൻസി പറഞ്ഞത്. അതേ സമയം കേസുകൾ കെട്ടിച്ചമച്ചതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചിരുന്നു.

സത്യേന്ദർ ജെയിൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ജൂൺ 2 ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കൈമാറി.

Spread the love
English Summary: ED raid on delhi health minister's house

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick