പാര്‍ടി അച്ചടക്ക നടപടിയെടുത്ത് തരംതാഴ്ത്തിയ പി.ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശശിക്കെതിരെ സ്ത്രീപീഡന പരാതിയിലല്ല, സംഘടനാതത്വം ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടിയെടുത്തത്. തെറ്റുകൾ തിരുത്തുന്നവരെ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും സമ്മേളനത്തില്‍ പ്രതിനിധികളല്ലാത്തവരെയും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണെന്നും കോടിയേരി വാർത്താലേഖകരുടെ ചോദ്യത്തിന് പ്രതികരിച്ചു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024