Categories
kerala

ശശിക്കെതിരെ സ്ത്രീപീഡന പരാതിയിലല്ല, സംഘടനാതത്വം ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടി – കോടിയേരി

സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ല

Spread the love

പാര്‍ടി അച്ചടക്ക നടപടിയെടുത്ത് തരംതാഴ്ത്തിയ പി.ശശിയെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശശിക്കെതിരെ സ്ത്രീപീഡന പരാതിയിലല്ല, സംഘടനാതത്വം ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടിയെടുത്തത്. തെറ്റുകൾ തിരുത്തുന്നവരെ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും സമ്മേളനത്തില്‍ പ്രതിനിധികളല്ലാത്തവരെയും കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ജെയിംസ് മാത്യുവിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണെന്നും കോടിയേരി വാർത്താലേഖകരുടെ ചോദ്യത്തിന് പ്രതികരിച്ചു.

Spread the love
English Summary: inclusion of p sasi not a bad message says kodiyei balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick