Categories
latest news

മുംബൈ-ലക്‌നൗ പുഷ്പക് ട്രെയിനില്‍ രാത്രിയില്‍ കൊള്ളയും കൂട്ടബലാല്‍സംഗവും: നാലു പേര്‍ പിടിയില്‍

രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ അക്രമസംഭവം പുറത്ത്. വെള്ളിയാഴ്ച രാത്രി മുംബൈയില്‍ നിന്നും ലക്‌നൗയിലേക്ക് പോകുന്ന പുഷ്പക് എക്‌സ്പ്രസ് ട്രെയിനിലാണ് കൂട്ടബലാല്‍സംഗവും കൊള്ളയും നടത്തിയത്.
എട്ടു പേരടങ്ങുന്ന സംഘത്തിലെ നാലു പേരെ പിടികൂടിയെന്നും ബാക്കിയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഇഗത്പുരി ടൗണിൽ ട്രെയിൻ എത്തിയപ്പോൾ എട്ടു പേർ കൈയിൽ ആയുധങ്ങളുമായി കമ്പാർട്ട്മെന്റിനുള്ളിൽ കയറി യാത്രക്കാരെ കൊള്ളയടിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയും മറ്റ് യാത്രക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ട്രെയിൻ കസാര സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ബഹളമുണ്ടാക്കുകയും ഓടിയെത്തിയ റെയിൽവേ പൊലീസ് അക്രമികളിൽ രണ്ട് പേരെ പിടികൂടുകയും ചെയ്തു. ഇവരിൽ നിന്നും കിട്ടിയ വിവരം വെച്ച് നടത്തിയ തിരച്ചിലിൽ പിന്നീട് മറ്റ് രണ്ട് പേർ കൂടി പിടിയിലായി. അറസ്റ്റിലായവരിൽ നിന്ന് 34,000 രൂപയുടെ മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തു

thepoliticaleditor
Spread the love
English Summary: LOOTING ANDGANG RAPE IN RUNING TRAIN , 4 PERSONS DETAINED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick