Categories
latest news

പഞ്ചാബ്‌ കോണ്‍ഗ്രസില്‍ ഭൂമികുലുക്കം…അമരീന്ദര്‍ സിങ്‌ കോണ്‍ഗ്രസ്‌ വിട്ടേക്കും, ബി.ജെ.പി.യില്‍ ചേരുമെന്നും സൂചന

പഞ്ചാബ്‌ കോണ്‍ഗ്രസില്‍ കുറേക്കാലമായി പുകയുന്ന അമരീന്ദര്‍സിങ്‌, നവജോത്‌ സിദ്ദു ഭിന്നത അവസാനത്തെ പൊട്ടിത്തെറിയിലേക്കെന്ന്‌ റിപ്പോര്‍ട്ട്‌. 40 എം.എല്‍.എ.മാര്‍ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റണം എന്നാവശ്യപ്പെട്ട്‌ ഹൈക്കമാന്‍ഡിന്‌ വീണ്ടും കത്തുനല്‍കിയതോടെ അമരീന്ദര്‍ സിങ്‌ കോണ്‍ഗ്രസ്‌ വിടാനൊരുങ്ങുകയാണെന്ന്‌ സൂചനയുണ്ട്‌. അമരീന്ദര്‍ സിങിന്റെ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ സിദ്ദുവിനെ പഞ്ചാബ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനായി ഹൈക്കമാന്‍ഡ്‌ നിയോഗിച്ചത്‌. സമവായം ഉണ്ടായി എന്ന്‌ കരുതിയെങ്കിലും അത്‌ വിഫലമായി.
ഇന്ന്‌ വൈകീട്ട്‌ അഞ്ചിന്‌ നടക്കുന്ന പാര്‍ലമെന്ററി പാര്‍ടി യോഗത്തിനു മുമ്പായി അമരീന്ദര്‍ രാജിവെക്കുമെന്നും നവജോത്‌ സിദ്ദു മുഖ്യമന്ത്രിയാകുമെന്നും അഭ്യൂഹം ഉണ്ട്‌. ബി.ജെ.പി. ദേശീയ നേതാക്കളും പ്രത്യേകിച്ച്‌ മോദിയുമായി അടുത്ത ബന്ധമുള്ള അമരീന്ദര്‍ സിങ്‌ ബി.ജെ.പി.യിലേക്ക്‌ ചേക്കേറുമെന്നും പ്രചാരണമുണ്ട്‌.

Spread the love
English Summary: amarinder singh to bjp?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick