സംസ്ഥാന വിൽപന നികുതി പരിഷ്കരിച്ചതിന് പിന്നാലെ കർണാടകയിൽ പെട്രോൾ, ഡീസൽ വില വർദ്ധിച്ചു. ഗസറ്റ് വിജ്ഞാപനമനുസരിച്ച്, പെട്രോൾ , ഡീസൽ എന്നിവയുടെ വിൽപ്പന നികുതി യഥാക്രമം 29.84, 18.44 ശതമാനം ആണ്. കർണാടകയിൽ പെട്രോളിനും ഡീസലിനും ഏകദേശം 3 രൂപയും 3.05 രൂപയും കൂടാൻ സാധ്യതയുണ്ടെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പറഞ്ഞു. ബംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 99.84 രൂപയിൽ നിന്ന് 102.84 രൂപയിലെത്തി . ഡീസൽ വില 3.02 രൂപ വർദ്ധിച്ച് ലിറ്ററിന് 85.93 രൂപയിൽ നിന്ന് 88.95 രൂപയായി ഉയർന്നു.
കേരളത്തില്‍ ഇന്ധനസെസ്സ് ഏര്‍പ്പെടുത്തിയതോടെ കര്‍ണാടകയെക്കാളും പെട്രോള്‍,ഡീസല്‍ വിലയില്‍ നല്ല കുറവുണ്ടായിരുന്നു. അതിര്‍ത്തി കടന്നു പോകുന്ന വാഹനങ്ങള്‍ കര്‍ണാടക ഭാഗത്തു നിന്നായിരുന്നു ഇന്ധനം നിറയ്ക്കുക പതിവായിരുന്നത്.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)