Categories
kerala

ഭരണഘടന : തിരഞ്ഞെടുപ്പു കമ്മീഷന് പരോക്ഷ മറുപടിയുമായി രാഹുല്‍ ഗാന്ധി

ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന വാദങ്ങള്‍ പറയരുതെന്ന് കോണ്‍ഗ്രസിന് മുന്നറിയിപ്പു നല്‍കിയ തിരഞ്ഞെടുപ്പു കമ്മീഷന് പരോക്ഷ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കാനാണ് ഈ തിരഞ്ഞെടുപപില്‍ തങ്ങള്‍ പോരാടുന്നെതെന്ന് രാഹുല്‍ ഡല്‍ഹിയില്‍ കനയ്യകുമാറിന്റെ തിരഞ്ഞെടുപ്പു യോഗത്തില്‍ പറഞ്ഞു. ഭരണഘടന മാറ്റാനാണ് ബിജെപി എപ്പോഴും ആഗ്രഹിക്കുന്നതെന്നും, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അത് സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥി കനയ്യ കുമാറിനെ പിന്തുണച്ച് വടക്കുകിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ, സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. നമ്മുടെ ഭരണഘടന കേവലം ഒരു പുസ്തകമല്ല, ഗാന്ധിയുടെയും അംബേദ്കറുടെയും നെഹ്‌റുജിയുടെയും ആയിരക്കണക്കിന് വർഷത്തെ പ്രത്യയശാസ്ത്ര പൈതൃകം ഉൾക്കൊള്ളുന്നതാണ് .”– കോൺഗ്രസ് നേതാവ് പറഞ്ഞു.

thepoliticaleditor

ഈ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഭരണഘടന മാറ്റാൻ ആഗ്രഹിക്കുന്നതായി ബിജെപി ഒടുവിൽ അംഗീകരിച്ചതായി രാഹുൽ ആരോപിച്ചു. എന്നാൽ ഭരണഘടന മാറ്റാൻ ശ്രമിച്ചാൽ ബിജെപിക്ക് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ എതിർപ്പു നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങൾക്ക് അത് ചെയ്യാൻ (ഭരണഘടന മാറ്റാൻ) ധൈര്യമില്ലെന്ന് ഞാൻ പറയുന്നു. നിങ്ങൾ അതിന് ശ്രമിച്ചാൽ ഞങ്ങളെയും ഇന്ത്യയിലെ ജനങ്ങളുടെ എതിർപ്പിനെയും നേരിടേണ്ടിവരും.”– രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick