ഏതു മണ്ഡലം ഉപേക്ഷിക്കണം എന്ന കാര്യത്തിൽ താൻ ധർമ സങ്കടത്തിലാണെന്നും എന്നാൽ വയനാടിനും റായ്‌ബറേലിക്കും ഇഷ്ടമാകുന്ന തീരുമാനം വരുമെന്നും രാഹുൽ ഗാന്ധി. തന്നെ വീണ്ടും തിരഞ്ഞെടുത്ത വയനാട്ടിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിൽ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. യു.പി.യിലെ റായ്‌ബറേലിയിൽ ഇത്തവണ രാഹുൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു.
എംപി ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തിയ രാഹുലിന് വൻ സ്വീകരണം ആണ് ലഭിച്ചത്. എടവണ്ണയിൽ രാഹുൽ റോഡ് ഷോയും നടത്തി.