മലയാളത്തിലും ഒപ്പം തമിഴിലും സൂപ്പർ ഹിറ്റായി മാറിയ സിനിമ “മഞ്ഞുമ്മൽ ബോയ്സി”നെതിരെ സംഗീത സംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ നിയമ യുദ്ധത്തിന് . ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിർമാതാവ് സൗബിൻ ഷാഹിർ, പിതാവും പറവ ഫിലിംസിൻ്റെ നിർമാതാവ് കൂടിയായ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ‘കൺമണി അൻപോട് കാതലൻ നാൻ എഴുതും കടിതമേ’ എന്ന പാട്ട് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഉപയോഗിച്ചുവെന്നു വക്കീൽ നോട്ടീസിൽ പറയുന്നു . 1991-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് പ്രണയദുരന്തകഥയായിരുന്നു ഗുണ. ഡെവിള്‍സ് കിച്ചണ്‍ എന്ന പേരുള്ള കൊടൈക്കനാല്‍ ഗുഹകള്‍ക്ക് ഗുണ കേവ്‌സ് എന്ന് പേര് ലഭിക്കാനും ഈ സിനിമ കാരണമായി.പകർപ്പവകാശ ലംഘനം ആണ് ഇളയരാജ ഉന്നയിക്കുന്നത്. സിനിമയിൽ ഗാനം ഉപയോഗിക്കുന്നത് തുടരാനോ നീക്കം ചെയ്യാനോ ഇളയരാജയിൽ നിന്ന് അനുമതി തേടാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുണയിലെ സൂപ്പര്‍ഹിറ്റ് പ്രണയ ഗാനം മഞ്ഞുമ്മല്‍ബോയ്‌സ് എന്ന സിനിമയുടെ ടൈറ്റില്‍ പ്രദര്‍ശനഭാഗത്ത് പശ്ചാത്തലമായി ഉപയോഗിച്ചിരുന്നു. ഗുണ ചിത്രീകരിച്ച കൊടൈക്കനാലിലെ ഡവിള്‍സ് കിച്ചന്‍ എന്ന മലയിടുക്കിലാണ് മഞ്ഞുമ്മല്‍ ബോയ്‌സിലെ കഥയും നടക്കുന്നത്. ഗുണയിലെ ഈ ഗാനമാണ് തമിഴ്‌നാട്ടില്‍ ഈ മലയാളം സിനിമയെ ഹിറ്റാക്കി മാറ്റിയതില്‍ ഒരു ഘടകം.
തന്റെ ഈ പാട്ട് തന്റെ അനുമതി തേടാതെയാണ് മലയാളം സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഇളയരാജയുടെ വിശദീകരണം. പകര്‍പ്പവകാശത്തിന്റെ ലംഘനമാണിത്.