Categories
latest news

ഗാസയില്‍ വെടിനിര്‍ത്തണം…യു.എന്‍.രക്ഷാസമിതി പ്രമേയം പാസ്സാക്കി, രോഷാകുലമായി പ്രതികരിച്ച് ഇസ്രായേല്‍

ഇസ്രായേലിന്റെ സഖ്യകക്ഷിയായ അമേരിക്ക വിട്ടു നിന്നതോടെ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ 15-ല്‍ 14 രാജ്യങ്ങളും ചേര്‍ന്ന് ഗാസയില്‍ വെടിനിര്‍ത്താനുള്ള പ്രമേയം പാസ്സാക്കി. ആദ്യമായാണ് രക്ഷാസമിതി ഈ ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ഈ പ്രമേയത്തോട് ഇസ്രായേല്‍ രോഷത്തോടെയാണ് ആദ്യ പ്രതികരണം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ റഫയിലേക്ക് കരയുദ്ധത്തിന് തയ്യാറെടുക്കുന്ന ഇസ്രായേല്‍ ബദലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി യു.എസിലേക്ക് ഇസ്രായേല്‍ പ്രധാന മന്ത്രി നടത്താന്‍ നിശ്ചയിച്ച യാത്ര റദ്ദു ചെയ്തു കൊണ്ടാണ് പ്രമേയത്തോട് പ്രതികരിച്ചിരിക്കുന്നത്.

രക്ഷാസമിതിയിലെ യിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾ നിർദ്ദേശിച്ച പ്രമേയത്തിന് ബാക്കിയുള്ള 14 കൗൺസിൽ അംഗങ്ങൾ വോട്ട് ചെയ്തു. ഗാസ മുനമ്പിൽ ഏകദേശം ആറുമാസം നീണ്ടുനിന്ന യുദ്ധത്തിൽ നേരത്തെ വെടിനിർത്തൽ എന്ന വാക്കിനെ വാഷിംഗ്ടൺ എതിർത്തിരുന്നു. നേരത്തെ മൂന്ന് പ്രമേയങ്ങൾ വന്നപ്പോൾ വീറ്റോ ചെയ്യുകയും ചെയ്തു.

thepoliticaleditor

റംസാന്‍ മാസമായതിനാല്‍ ഗാസയില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതും ജീവകാരുണ്യസഹായം എത്തിക്കാന്‍ ആവശ്യപ്പെടുന്നതുമാണ് പ്രമേയം. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന ആവശ്യം യു.എസ്. മുന്നോട്ടു വെച്ചെങ്കിലും പ്രമേയത്തില്‍ അത് വെടിനിര്‍ത്തലിനുള്ള പകരം വ്യവസ്ഥ എന്ന നിലയില്‍ വെച്ചിട്ടില്ല.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick