ഷാരൂഖ് ഖാൻ തൻ്റെ മകൻ, ആര്യൻ ഖാൻ്റെ ആഡംബര വസ്ത്ര ബ്രാൻഡായ ഡി യാവോൽ എക്‌സിൻ്റെ ബ്രാൻഡ് അംബാസഡറാണ്. മകൻ്റെ ബ്രാൻഡിന് വേണ്ടി ഷാരൂഖിൻ്റെ ഏറ്റവും പുതിയ പരസ്യം ഇപ്പോൾ വൈറലായിരിക്കുകയാണ്. താരം ഷർട്ടില്ലാതെ തൻ്റെ ശരീരം ഏറ്റവും പുതിയ പരസ്യത്തിൽ പ്രദർശിപ്പിച്ചു. അദ്ദേഹത്തിൻ്റെ മാനേജർ പൂജ ദദ്‌ലാനി പുതിയ പരസ്യം പങ്കിടുകയും ‘ഫിറ്റ്‌നസിനും വിപരീത വാർദ്ധക്യത്തിനുമുള്ള പ്രചോദനം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
1965 നവംബറില്‍ ജനിച്ച ഷാരൂഖ് ഖാന് ഇപ്പോള്‍ 58 വയസ്സുണ്ട്. 58 വയസ്സായിട്ടും ചെറുപ്പക്കാരെ പോലും ഹരം കൊള്ളിക്കുന്ന ആകാര വടിവിന്റെ ഉടമയായി ആരാധകരുടെ എസ്.ആര്‍.കെ. തുടരുന്നു. ഷാരൂഖിനെ ഹോട്ട് എന്നും സെക്‌സി എന്നുമാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ഷാരൂഖ് ഷര്‍ട്ടിടാത്ത ഫോട്ടോ കണ്ടപ്പോള്‍ ചെറുപ്പക്കാരുടെ പോലും മനസ്സിലളകി. വയസ്സന്‍മാര്‍ക്ക് അസൂയ ജനിപ്പിക്കുന്ന ഉടല്‍ വടിവും വര്‍ക്ക് ഔട്ട് ഭംഗിയുമാണ് ഈ ഫോട്ടോ സമ്മാനിച്ചിരിക്കുന്നത്.
പൂജ ദദ്‌ലാനി തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ ഷാരൂഖ് ഖാൻ്റെ ‘ഹോട്ട്’ ചിത്രം പങ്കുവച്ചതോടെയാണ് ആരാധകർ ഇത് വൈറലാക്കിയത്. “ഫിറ്റ്നസിനും റിവേഴ്സ് ഏജിംഗിനും പ്രചോദനം. അവൻ പ്രായമാകുന്നില്ല, അവൻ ഒരു ക്ലാസിക് ആയി മാറുന്നു!! @iamsrk #DyavolX (sic).”– പൂജ ഫോട്ടോയ്ക്ക് ഇങ്ങനെ അടിക്കുറിപ്പ് നൽകി. ഇതോടെ ആരാധകർ അദ്ദേഹത്തെ ‘ഹോട്ട്’, ‘സെക്സി’ എന്ന് ആവർത്തിച്ചു കൊണ്ട് ഫോട്ടോ ഷെയർ ചെയ്തു വൈറലാക്കുകയായിരുന്നു.