Categories
kerala

കുരുതല്‍ കസ്റ്റഡിയിലെടുത്ത് വെഞ്ഞാറമ്മൂട് പോലീസ് കൊണ്ടുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നവകേരള സദസിനു മുൻപ് കരുതൽ തടങ്കലിലാക്കാൻ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കോൺഗ്രസ് പ്രാദേശിക നേതാക്കളെ ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലിട്ട് മർദിച്ചതായി റിപ്പോർട്ട് . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്.നായർ എന്നിവർക്കാണ് മർദനമേറ്റത്.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്.നായർ

വാമനപുരം മണ്ഡലത്തിൽ ഇന്ന് വൈകിട്ട് 4.30നാണ് മുഖ്യമന്ത്രി നവകേരള സദസ് ഉദ്ഘാടനം ചെയ്യുന്നത്. പ്രതിഷേധ സാധ്യത പരിഗണിച്ച പോലീസ് മൂന്നര മണിയോടെ കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
സ്റ്റേഷനിലേക്ക് നേതാക്കളെ കൊണ്ടുവന്നപ്പോൾ കുറെ ഡിവൈഎഫ്ഐ ,സിപിഎം പ്രവർത്തകർ സ്റ്റേഷൻ വളപ്പിലേക്ക് പാഞ്ഞു കയറി മർദിക്കുകയായിരുന്നു എന്നാണ് പറയുന്നത് . കസ്റ്റഡിയിൽ എടുത്ത കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ഉടനെ സ്റ്റേഷനുള്ളിലേക്ക് മാറ്റി.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick