നവകേരള സദസ്സിന് വേണ്ടി സര്‍ക്കാര്‍ നിര്‍മിച്ച ബസ്സിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രതിപക്ഷ അനുഭാവികളുടെ പ്രൊഫൈലുകളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു. അത്യാഡംബര ബസ്സുകളുടെ ചിത്രം ആണ് പ്രചരിപ്പിക്കുന്നത്. സര്‍ക്കാരാവട്ടെ ഊഹാപോഹങ്ങള്‍ക്ക് ഇടം നല്‍കിക്കൊണ്ട് പുതിയ ബസ്സിന്റെ ചിത്രം പുറത്തു വിട്ടിട്ടുമില്ല.

നവകേരള ബസ്സിന്റെതെന്ന് വ്യക്തമാക്കി പ്രചരിക്കുന്ന തരത്തിലുള്ള ബസ്സ് അല്ല സര്‍ക്കാരിന്റെതെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടതാണെങ്കിലും അതിന്റെ രൂപമോ ഉള്‍വശമോ രഹസ്യമാക്കിവെച്ചിരിക്കുന്നതിനാല്‍ സമൂഹമാധ്യമ ദൃശ്യങ്ങള്‍ ഒട്ടേറെ പേര്‍ വിശ്വസിക്കുന്നുണ്ടെന്ന് കമന്റുകളില്‍ നിന്നും വ്യക്തമാകുന്നു. ചിത്രങ്ങള്‍ക്കൊപ്പം നല്‍കുന്ന വിവരണങ്ങളില്‍ പരിഹാസക്കുറിപ്പുകളും ഉണ്ട്.
തിരുവനന്തപുരം സ്വദേശി പ്രിയ വിനോദ് പങ്കുവെച്ചിരിക്കുന്ന ഒരു ബസ്സിന്റെ ചിത്രവും വിവരണവും ആണ് ചുവടെ കൊടുക്കുന്നത്.

“ബസിന്റെ പൂർണ രൂപം
പുറത്ത് വിട്ട് UKG സെന്റർ..
നവകേരള ബസിന്റെ വില
വെറും ഒരു കോടി 5 ലക്ഷം…
മുകളിലെത്തെ നെല….
അപ്പനും ഞാനും അപ്പന്റെ
കെട്ട്യോൾ സുഭദ്രയും…
രണ്ടാമത്തെ നെല…
അപ്പന്റെ ന്യായീകരണ ടീം..
താഴെത്തെ നെല കിച്ചൺ…
അവിടെ അൽപ്പനും
അൽപ്പൻ ഫാൻസും….🤓
വാൽക്കഷണം:
പെൻഷൻ കിട്ടാതെ,
മരുന്ന് വാങ്ങാൻ നിവർത്തിയില്ലാതെ,
ലൈഫ് മിഷൻ്റെ വീട് പൂർത്തിയാക്കാൻ പണം കിട്ടാതെ,
ലോൺ കിട്ടാതെ…
ആത്മഹത്യ ചെയ്ത ആളുകളുടെ വീട്ടിലും
ഈ ഒരു കോടി അഞ്ച് ലച്ചത്തിൻ്റെ പല്ലക്കിൽ
പിണറായി വന്നിറങ്ങുന്നത് നവകേരളം സാക്ഷിയാകും.
നന്മയുള്ള ലോകമേ….
കാണുക, ഈ നവകേരളം🚩”