Categories
kerala

കുടുംബശ്രീ ജനകീയ ഹോട്ടല്‍: കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍

ഏറെ വിവാദവും സര്‍ക്കാരിന് നാണക്കേടുമുണ്ടാക്കിയ കുടുംബശ്രീ ജനകീയ ഹോട്ടല്‍ വിഷയത്തില്‍ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ജനകീയ ഹോട്ടലുകള്‍ 41 കോടി രൂപയുടെ കുടശ്ശിക ഉണ്ടെന്ന് വാര്‍ത്ത പുറത്തുവന്നത് അസ്വാസ്ഥ്യ ജനകമായിരുന്നു. ഇതേത്തുടര്‍ന്ന് 33.6 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ് പ്രഖ്യാപിച്ചു. ധനവകുപ്പില്‍ നിന്നും കുടംബശ്രീക്കാണ് ഈ തുക അനുവദിച്ചത്.

കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനായി 20 രൂപ ഊണിന് ഈടാക്കിയും ചെറിയ ചെലവില്‍ പ്രഭാത ഭക്ഷണവും പലഹാരങ്ങളും ഒരുക്കിയും ആരംഭിച്ച ജനകീയ ഹോട്ടല്‍ ശ്യംഖലയ്ക്കായി 164.71 കോടി രൂപ ഇതുവരെയായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജേഷ് ഇന്നലെ വെളിപ്പെടുത്തി.

thepoliticaleditor

മലപ്പുറത്തു നിന്നുള്ള 144 ഹോട്ടലുകളുടെ നടത്തിപ്പുകാരും ജീവനക്കാരും നേതൃത്വം നല്‍കുന്ന കുടുംബശ്രീ പ്രവര്‍ത്തകരും സംസ്ഥാന സെക്രട്ടറിയറ്റിനു മുന്നില്‍ കഴിഞ്ഞ ദിവസം സമരം നടത്തിയതോടെയാണ് കോടിക്കണക്കിനു രൂപയുടെ കുടിശ്ശികയുടെ കാര്യം വലിയ ചര്‍ച്ചയായി മാറിയത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick